പിഎസ്‍സി ഭരണസമിതിക്ക് എതിരായ ഗവർണറുടെ കത്തിനെ കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം : പി.എസ്.സി ഭരണസമിതിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഗവർണർ അയച്ച കത്തിനെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെ അറിയിച്ചുകൊണ്ടായിരിക്കില്ല ഗവർണർ ഇത്തരമൊരു കത്തയച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പി.എസ്.സിക്കെതിരെ നിലവിൽ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിൽ തന്നെ മുന്നോട്ടുപോകും. ഇതുമായി ബന്ധപ്പെട്ട കോടതിയുടെ വിമർശനങ്ങളെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും പി.എസ്.സിയുടെ നഷ്ടപ്പെട്ട വിശ്വാസ്യത പൂർണ്ണമായും വീണ്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ചേരാനെല്ലൂർ വാഹനാപകടത്തെക്കുറിച്ച് ഇരകളുടെ ബന്ധുക്കൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് മന്ത്രി ഉറപ്പുനൽകി. അപകടത്തിന് കാരണക്കാരായവർക്കെതിരെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ ഉറപ്പാക്കും. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം തന്നെ വിവരാവകാശ നിയമത്തിൽ സർക്കാർ യാതൊരുവിധ വെള്ളം ചേർക്കലുകളും നടത്തില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ
-
‘കേരള സ്റ്റേറ്റ് 2’ ഔദ്യോഗിക നമ്പർ ഇനി ബെൻസിലും റേഞ്ച് റോവറിലും ; പികെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനങ്ങൾക്കും അനുമതി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി അറസ്റ്റില്‍
-
കെഎസ്ആർടിസി ബസ്സിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ
-
ശബരിമലയിൽ വ്യാജ ഹെൽത്ത് കാർഡുകൾ വ്യാപകം : നിർമ്മിച്ചുനൽകുന്നത് സീതത്തോട്ടിലെ തെക്കുംങ്കൽ ഡയഗ്നോസ്റ്റിക് സെന്‍റര്‍ ഉടമ





