Monday, May 6, 2024 9:04 am

എസ്‌യുവി വാങ്ങുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് വന്‍ വര്‍ധന

For full experience, Download our mobile application:
Get it on Google Play

രാജ്യത്ത് ആദ്യ വാഹനമായി എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. ആദ്യമായി കാര്‍ വാങ്ങുന്നവരില്‍ മൂന്നിലൊന്നും ഇപ്പോള്‍ എസ്‌യുവിയാണ് തെരഞ്ഞെടുക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം 16 ലക്ഷം എസ്‌യുവികളാണ് രാജ്യത്ത് വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇത് 19 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഒരു പതിറ്റാണ്ട് കൊണ്ട് എസ്‌യുവിയുടെ വിഹിതം നാലു മടങ്ങാണ് ഉയര്‍ന്നത്. 2023 ഓഗസ്റ്റില്‍ 1.40 ലക്ഷത്തിലധികം എസ്‌യുവികളാണ് വിറ്റഴിച്ചത്. വാഹനനിര്‍മ്മാതാക്കള്‍ ചെറു എസ്‌യുവികള്‍ വ്യാപകമായി അവതരിപ്പിക്കാന്‍ ഒരുങ്ങിയതാണ് എസ്‌യുവിക്ക് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കാനിടയാക്കിയത്. മാരുതി സുസുകിക്കും ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ജിംനി എന്നീ മോഡലുകള്‍ അവതരിപ്പിച്ചതോടെ മേഖലയില്‍ മികച്ച വിപണിയാണ് തുറന്നിരിക്കുന്നത്. ക്രെറ്റയ്ക്ക് പിന്നാലെ എക്സ്റ്റര്‍ കൂടിയെത്തിയത് ഹ്യുണ്ടായ് നേട്ടമാക്കുന്നു. പഞ്ച്, നെക്‌സോണ്‍ എന്നിവയാണ് ടാറ്റാ മോട്ടോഴ്‌സിന്റെ വില്‍പ്പന ഉയര്‍ത്തുന്നത്. എലെവേറ്റ് എന്ന പുതിയ മോഡല്‍ അവതരിപ്പിച്ചുകൊണ്ട് ഹോണ്ടയും ഈ മേഖലയില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം : വാഹനങ്ങൾ അടിച്ചുതകർത്തു

0
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഓഫീസിൽ...

നീറ്റ് പരീക്ഷ തീരുംമുമ്പേ ചോദ്യപേപ്പർ പുറത്ത് ; ചോർച്ച അല്ലെന്ന് എൻടിഎ

0
ന്യൂഡൽഹി: മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഇന്നലെ...

കോഴിക്കോട് എന്‍ഐടിയില്‍ ആത്മഹത്യ ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

0
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി...

ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി ; നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

0
ന്യൂഡൽഹി : ലൈം​ഗികാതിക്രമ പരാതിയിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതിയിൽ...