സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കരാര്‍ നിയമനം
ദേശീയ ആയുഷ് മിഷന്റെ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോ തെറാപ്പി യൂണിറ്റ് ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഫിസിയോ തെറാപ്പി / വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി / എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിലുളള സര്‍ട്ടിഫിക്കറ്റുണ്ടായിരിക്കണം. പ്രായപരിധി 2025 ഓഗസ്റ്റ് 19ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13,500 രൂപ. ഒഴിവ് ഒന്ന്. അവസാന തീയതി ഓഗസ്റ്റ് 26 വൈകിട്ട് അഞ്ച്. വെബ്‌സൈറ്റ് : www.nam.kerala.gov.in/careers. ഫോണ്‍ : 0468 2995008.

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ അടൂര്‍ മുനിസിപ്പാലിറ്റി, ഏറത്ത്, കടമ്പനാട്, പളളിക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ 109 അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ രണ്ട്. ഫോണ്‍ : 04734 216444.

വിജയാമൃതം പദ്ധതി
ബിരുദം, ബിരുദാനന്തര ബിരുദം (റഗുലര്‍, വിദൂരം) കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ ഭിന്നശേഷിക്കാര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. സുനീതി പോര്‍ട്ടലിലൂടെ സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍ : 0468 2325168.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് ആന്‍ഡ് കള്‍ചറല്‍ അസിസ്റ്റന്റ് കാറ്റഗറി നം. 742/2024 തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—-
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിവിധ വകുപ്പുകലിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (കാറ്റഗറി നം. 548/2019) തസ്തികയിലേക്ക് 2022 ജൂലൈ 18 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...