Skip to content

സ്രയേലും പശ്ചിമേഷ്യയും നിലനിൽക്കുന്നത് എന്റെ ഇടപെടൽ കാരണം : ട്രംപ്

വാഷിങ്ടൻ: ഇസ്രയേലും പശ്ചിമേഷ്യയും ഇന്നും നിലനിൽക്കുന്നത് തന്റെ ഇടപെടൽ മൂലമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമിക്കുന്നതിൽനിന്ന് താൻ ഇറാനെ തടഞ്ഞിരുന്നില്ലെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യൻ രാജ്യങ്ങളും ഇന്നുണ്ടാവില്ലായിരുന്നു എന്ന് ട്രംപ് പറഞ്ഞു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുഎസ് പുനരാരാംഭിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. ‘ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഞാൻ ഇറാനെ തട‍ഞ്ഞില്ലായിരുന്നെങ്കിൽ ഇസ്രയേലും, മുഴുവൻ പശ്ചിമേഷ്യയും ഇന്ന് നിലനിൽക്കില്ലായിരുന്നു. ആരും അത് തുറന്നു പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാവർക്കും ആ സത്യം അറിയാം.’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‌ഇറാനെതിരെ ആക്രമണം വീണ്ടും തുടങ്ങുന്നതിൽ മൂന്നുദിവസത്തിനിടെ പലതവണ ട്രംപ് നിലപാട് മാറ്റിയിരുന്നു. ഇറാനെ ആക്രമിക്കാനില്ലെന്നായിരുന്നു ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ട്രംപ് പറഞ്ഞത്. എന്നാൽ, ആക്രമണം തുടങ്ങാൻ ഉടൻ പദ്ധതിയില്ലെന്നും പക്ഷേ സൈന്യം തയ്യാറാണെന്നുമായിരുന്നു ചൊവ്വാഴ്ചത്തെ പ്രതികരണം. വ്യാഴാഴ്ച ഇതേ ചോദ്യം മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിച്ചപ്പോൾ ‘അതേക്കുറിച്ച് നിങ്ങൾ ഉടൻ അറിയും’ എന്നായിരുന്നു മറുപടി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന

  2. വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്

  3. യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസിൽ വഴിത്തിരിവ്

  4. വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ

  5. പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടുത്തം ; കർമഭൂമി എക്‌സ്പ്രസിന്റെ 4 കോച്ചുകൾ കത്തി നശിച്ചു

Share on WhatsApp

Share this story

സ്രയേലും പശ്ചിമേഷ്യയും നിലനിൽക്കുന്നത് എന്റെ ഇടപെടൽ കാരണം : ട്രംപ് pathanamthittamedia.com