യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ; ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സൂസി വൈല്‍സിനെ മാറ്റി ട്രംപ്
വാഷിങ്ടണ്‍ ഡിസി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സൂസി വൈല്‍സിനെ മാറ്റി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറിനെ ഈ സ്ഥാനത്ത് നിയമിച്ചു. ട്രംപിന്റെ വിശ്വസ്തയെന്നറിയപ്പെട്ടയാളാണ് സൂസി വൈല്‍സ്. ‘നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും എന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകരില്‍ ഒരാളുമായ സ്റ്റീഫന്‍ മില്ലര്‍ നവംബര്‍ ഒമ്പത് മുതല്‍ ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേല്‍ക്കും. ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ സൂസി വൈല്‍സ് ട്രംപ് പൊളിറ്റിക്കല്‍ ഓപ്പറേഷന്റെ ഭാഗമാകും. അവരുടെ സേവനങ്ങള്‍ക്ക് നന്ദി.’ -ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ട്രംപ് രണ്ടാംതവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2024 നവംബറിലാണ് വൈല്‍സിനെ ചീഫ് ഓഫ് സ്റ്റാഫ് പദവിയില്‍ നിയമിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് ഇവര്‍. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍ കൂടിയാണ് സൂസി വൈല്‍സ്. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാന്‍ സൂസി വൈല്‍സ് തന്നെ സഹായിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. 2016ലും 2020ലും ട്രംപിന്റെ ഫ്‌ലോറിഡയിലെ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് സൂസി വൈല്‍സായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം ; വരൻ സന്ദീപ്
-
സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന
-
മോദിയേക്കാള്‍ യോഗ്യതയും മികച്ച ഇംഗ്ലീഷും ; വിദ്യാഭ്യാസ യോഗ്യത ചോദിച്ച ബിജെപി നേതാവിനോട് പ്രിയങ്ക് ഖര്‍ഗെ
-
വൈക്കത്ത് 500 രൂപയുടെ കള്ളനോട്ടുകളുമായി പത്തനാപുരം സ്വദേശി പിടിയിൽ
-
വടശ്ശേരിക്കരയിൽ ടോറസ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : കാർ പൂര്‍ണ്ണമായി തകർന്നു





