ജോയിന്റ് എം.ഡിയും അവധിയിലേക്ക് ; ജല അതോറിട്ടിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധിയിൽ പ്രവേശിച്ചതിന് പിന്നാലെ ജോയിന്റ് എം.ഡിയും അവധിയെടുക്കുന്നതോടെ ജല അതോറിട്ടി നാഥനില്ലാ കളരിയാകും. പദ്ധതി പ്രവർത്തനങ്ങളടക്കം അവതാളത്തിലാകും. ജൂൺ മൂന്നുമുതലാണ് ജോയിന്റ് എം.ഡി ദിനേശൻ ചെറുവത്ത് അവധിയിൽ പ്രവേശിക്കുന്നത്. ഇരുവരുടെയും അഭാവത്തിൽ ചുമതല വഹിക്കേണ്ട ടെക്‌നിക്കൽ മെമ്പർ എസ്.സേതുകുമാർ 31ന് വിരമിക്കും. പകരം നിയമന നടപടികൾ തുടങ്ങിയിട്ടില്ല.അവധിയിൽ പ്രവേശിക്കുന്നതുവരെ ജോയിന്റ് എം.ഡിക്ക് എം.ഡിയുടെ ചുമതല കൈമാറേണ്ടതാണെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. എം.ഡിയുടെ താത്കാലിക ചുമതല വാട്ടർ അതോറിട്ടി സെക്രട്ടറിക്കും കൈമാറിയിട്ടില്ല. അതിനാൽ നയപരമായ തീരുമാനങ്ങളടക്കം എടുക്കാനാവാത്ത സ്ഥിതിയാണ്.ജലജീവൻ മിഷൻ,​ അമൃത്,​ കിഫ്ബി തുടങ്ങിയവ വഴിയുള്ള 50,​000 കോടിയുടെ പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തെയും ബാധിക്കും. എം.ഡിയുടെ അഭാവത്തിൽജലജീവൻ മിഷന്റെ പതിവ് അവലോകന യോഗങ്ങളും മുടങ്ങി. 2024ൽ മുഴുവൻ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി 40% മാത്രമാണ് ഇതുവരെ പൂർത്തിയായത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...