കോന്നി മെഡിക്കൽ കോളേജ് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ട്രയല്‍ റണ്ണില്‍ പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് ട്രയല്‍ റണ്ണില്‍ പൊട്ടിത്തെറിച്ചു. നാശനഷ്ടമുണ്ടായ വട്ടമൺ ശ്രീരാജ് ഭവനിൽ രാജമണിയുടെ വീടും പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സന്ദർശിച്ചു. വീട്ടിലെത്തിയ എം.എൽ.എയ്ക്ക് നഷ്ടം സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ നിവേദനം കുടുംബാംഗങ്ങൾ നല്കി.

300 എം.എം. ഡി.ഐ പൈപ്പാണ് ട്രയൽ റൺ നടത്തുന്നതിനിടെ പൊട്ടിയത്. ഇതിന്റെ  ഭാഗമായി സമീപത്തുള്ള രാജമണിയുടെ വീട്ടിലേക്ക് മണ്ണും വെള്ളവും കയറുകയായിരുന്നു. കമ്പ്യൂട്ടറിനും ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. പൊട്ടിയ പൈപ്പിന്റെ  അറ്റകുറ്റപ്പണി ഉടനടി പൂർത്തിയാക്കാനും എം.എൽ.എ നിർദ്ദേശിച്ചു. എം.എൽ.എ യോടൊപ്പം വാട്ടർ അതോറിറ്റി അസിസ്റ്റന്റ്  എഞ്ചിനീയർ ശ്രീലേഖ, ഓവർസിയർ അജയഘോഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജെൻസി സംഗമം ; സംഘപരിവാർ സംഘടനകളുടെ അമർഷത്തിൽ പരിപാടി റദ്ദാക്കി ബി.ജെ.പി.

0
കൊല്ലം : പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി.യുടെ...

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...

ഇറാനിൽ വിവാഹച്ചടങ്ങിലേക്ക് യു എസ് മിസൈലാക്രമണം ; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

0
ടെഹ്‌റാൻ : ഇറാനിൽ യു.എസ്. നടത്തിയ മിസൈലാക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർ...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

0
പട്‌ന: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി...