ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഇരട്ടവോട്ടുകൾ കണ്ടെത്തി തടയണം, യു.ഡി.എഫ്. മുന്നൊരുക്കം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിലും ഇരട്ടവോട്ടുകൾ കണ്ടെത്തി തടയാൻ യു.ഡി.എഫ്. മുന്നൊരുക്കം തുടങ്ങി. കഴിഞ്ഞ പാർലമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ നടത്തിയ ശ്രമം ഗുണംചെയ്തതിനാലാണ് നീക്കം. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുതന്നെ ആറ്റിങ്ങൽ മണ്ഡലത്തിലാണ് നടപടി തുടങ്ങിയത്. 1.72 ലക്ഷം വോട്ടർമാരുടെ ഇരട്ടിപ്പാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടെത്തിയത്. ഇക്കാര്യം പട്ടികസഹിതം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചതായി യു.ഡി.എഫ്. സ്ഥാനാർഥി അടൂർ പ്രകാശ് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഒരേവ്യക്തിക്ക് ഒന്നിലേറെ വോട്ടുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തുവന്നത്. ഇത് സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ച് പട്ടിക തയ്യാറാക്കി. അന്നത് എല്ലാമണ്ഡലങ്ങളിലും വേണ്ടത്ര ഉപയോഗിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. എന്നാൽ, ആറ്റിങ്ങലിൽ അടൂർ പ്രകാശ് പരമാവധി ഉപയോഗിച്ചു. 1.12 ലക്ഷം ഇരട്ടവോട്ടുകളാണ് ആറ്റിങ്ങലിൽ കണ്ടെത്തിയത്. ഇതിൽ 30,000-ത്തോളം വോട്ടുകൾ കമ്മിഷൻ വോട്ടർപട്ടികയിൽനിന്ന് നീക്കി. ഇതിനാലാണ് ഇത്തവണയും വോട്ടർമാരുടെ ശുദ്ധീകരണം നേരത്തെ തുടങ്ങിയത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...