കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ
കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കൽ രാഷ്ട്രീയ നാടകമെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.ബി ജെ പിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര ഏജൻസിയായ ഇ ഡി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചത് ഈ നാടകത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ ഡിയെയും ബിജെപിയെയും കേരളത്തിലേക്ക് കടന്നുകയറാൻ സഹായിക്കുന്നത് യുഡിഎഫാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
ഡൽഹിയിലെ സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കം. യുഡിഎഫ് നിലപാടാണ് ബിജെപിക്കും ഇ ഡിക്കും നരനായാട്ട് നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഴുവൻ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരുതരത്തിലുള്ള മാന്യതയും ഉണ്ടാകരുത് എന്ന തരത്തിലുള്ള ക്രിമിനൽ നിലപാടാണ് ഇ ഡിയുടേത്.വീട്ടിൽ ആളില്ലാത്ത സമയത്ത് വന്ന് നോട്ടീസ് ഒട്ടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾ പൂർത്തിയായി.
പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിലേക്ക് മുൻപ് ഒഴിവാക്കപ്പെട്ട കരുനാഗപ്പള്ളിയിലെ നാല് മുതിർന്ന നേതാക്കളെ തിരിച്ചെടുത്തതായി ജില്ലാ സെക്രട്ടറി എസ് സുദേവൻ അറിയിച്ചു. പി ആർ വസന്തൻ, സി രാധാമണി, ടി കെ ബാലചന്ദ്രൻ, അഡ്വ. ബി ഗോപൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ഇതിനുപുറമെ വർഗ ബഹുജന സംഘടനകളിൽ നിന്നുള്ളവർ ഉൾപ്പെടെ 10 പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കാനും തീരുമാനിച്ചിട്ടുണ്ട്. കെ ജി ബിജു, ടി ആർ ശങ്കരപിള്ള, ഡി വിശ്വസേനൻ, ജെ രാമാനുജൻ, പി സജീ, ടി എസ് പത്മകുമാർ, ആർ രവീന്ദ്രൻ, ടി ആർ ശ്രീനാഥ്, രഞ്ചു സുരേഷ്, എച്ച് ബെയിസിലാൽ എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
MoreMost read
-
60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി





