ക്രിപ്‌റ്റോ ലോകത്ത് വന്‍ സൈബര്‍ ആക്രമണം ; ബിനാന്‍സില്‍ കോടികളുടെ നഷ്ടം
വാഷിങ്ടണ്‍ : മൂന്ന് ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ മരവിപ്പിച്ച് ക്രിപ്‌റ്റോ ഭീമന്‍ ബിനാന്‍സ്. ഹാക്കിങ് സംശയത്തെ തുടര്‍ന്നാണ് ഡിജിറ്റല്‍ ആസ്തികള്‍ ബിനാന്‍സ് മരവിപ്പിച്ചത്. ബിനാന്‍സിന്റെ ക്രിപ്‌റ്റോ കറന്‍സികള്‍ ഹാക്കിങ്ങിലൂടെ മോഷ്ടിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോഷണത്തിന്റെ വ്യാപ്തിയെത്രയാണെന്നാണ് ബിനാന്‍സ് പുറത്ത് വിട്ടിട്ടില്ല. ഹാക്കിങ് ഭീഷണിയെ തുടര്‍ന്ന് ക്രിപ്‌റ്റോ നിക്ഷേപവും പിന്‍വലിക്കലും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് ബിനാന്‍സ് അറിയിച്ചിരിക്കുന്നത്.
ബിനാന്‍സില്‍ നിന്ന് 1.7 ബില്യണ്‍ ഡോളര്‍ മുതല്‍ അഞ്ച് ബില്യണ്‍ ഡോളര്‍ വരെ നഷ്ടപ്പെട്ടിരിക്കാമെന്നാണ് സൈബര്‍ സുരക്ഷാവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രധാനപ്പെട്ട മറ്റ് രണ്ട് എക്‌സ്‌ചേഞ്ചുകളായ ടെതറും സര്‍ക്കിളും ഏകദേശം 2.4 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇതൊരു ഹാക്കിങ്ങാണെന്ന് സംശയമുണ്ടെന്നാണ് ബിനാന്‍സ് സ്ഥാപകരിലൊരാളായ സാവോ പറയുന്നത്. ഡിജിറ്റല്‍ അസറ്റ് ഉപദേശക സ്ഥാപനമായ ഗ്ലാസ്‌നോഡിന്റെ കണക്ക് പ്രകാരം 5.3 ബില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സി മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകും.
ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ അനലിറ്റിക്‌സിന്റെ വിലയിരുത്തല്‍ പ്രകാരം 5.9 ബില്യണ്‍ ഡോളറിന്റെ ബിറ്റ്‌കോയിനാണ് മോഷ്ടിക്കപ്പെട്ടത്. ഇതിന് മുമ്പ് 2025ലാണ് വലിയൊരു ക്രിപ്‌റ്റോ മോഷണം നടന്നത്. ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബൈബിറ്റിലായിരുന്നു മോഷണം. അതിനേക്കാളും നാലിരട്ടി തുകയെങ്കിലും ഇപ്പോള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അന്ന് ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്ക് നേരെയാണ് സംശയമുന നീണ്ടത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
സൗദിയില്‍ ചെറിയ സ്ഥാപനങ്ങള്‍ക്കായി പുതിയ ലേബര്‍ ക്യാമ്പ് നിയമം ; തൊഴിലാളികള്‍ക്ക് അംഗീകൃത താമസ സൗകര്യം ഉറപ്പാക്കണം
-
ഇറാൻ, യുക്രെയ്ൻ യുദ്ധവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി ; കുറ്റസമ്മതവുമായി പുറത്താക്കപ്പെട്ട യുഎസ് സൈനിക ജനറൽ
-
സൗദി അറേബ്യയുടെ കിഴക്കൻ മേഖലയെ ലക്ഷ്യമാക്കി ഹൂതി സായുധ സംഘം നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം തകർത്ത് വ്യോമപ്രതിരോധ സേന
Most read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്


