ആർത്തവ അവധിയെ ഒരു വിവാദമായി കാണേണ്ടതില്ല ; പോസറ്റീവ് ആയി കണ്ടാൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആർത്തവ അവധിയെ ഒരു വിവാദമായി കാണേണ്ടതില്ലെന്നും അതിനെ പോസിറ്റീവായി കാണണമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ഇത് സ്ത്രീകളെ അല്ലെങ്കിൽ വിദ്യാർത്ഥിനികളെ മാറ്റിനിർത്താനോ അവർക്ക് വിലക്കേർപ്പെടുത്താനോ ഉള്ള ഒന്നല്ല. ആർത്തവ സമയത്ത് കഠിനമായ ശാരീരിക-മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും ബെഡിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത രീതിയിൽ വേദന അനുഭവിക്കുന്നവർക്കും വേണ്ടിയുള്ള ഒരു ഇളവാണിത് എന്നും മന്ത്രി വ്യക്തമാക്കി.

ഇത് എല്ലാവർക്കും നിർബന്ധമായ അവധിയല്ല. ആർത്തവ പ്രയാസങ്ങൾ നേരിടുന്നവർക്ക് മൂന്ന് ദിവസം വരെ ഇളവ് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് ഒരു ലീവായി പരിഗണിക്കാവുന്നതാണ്. പഠനത്തിലും ഔദ്യോഗിക കൃത്യനിർവഹണത്തിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് ഒരു പരിഹാരം കാണുക എന്നത് മാത്രമാണ് സർക്കാരിന്റെ താല്പര്യം എന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...