Skip to content

14 വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട : 14 വയസുള്ള ആൺകുട്ടിയെ പ്രലോഭിപ്പിച്ച് മലയാലപ്പുഴ ക്ഷേത്രത്തിന് സമീപമുള്ള മുറിയിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര മൈലം വില്ലേജിൽ മുട്ടമ്പലം സൗമ്യ ഭവനിൽ തങ്കപ്പന്റെ മകൻ ശിവാനന്ദൻ ആർ.(52) ആണ് അറസ്റ്റിലായത്. നവംബർ 14 ന് വൈകിട്ട് ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലയാലപ്പുഴ ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് ക്ഷേത്രത്തിന് സമീപമുള്ള ഒരു മുറിയിലെത്തിച്ച പ്രതി അവിടെവെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ അതിക്രമത്തിൽ ഭയന്നുപോയ കുട്ടി അവിടെ നിന്ന് ഓടി നേരിട്ട് മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

ഭയന്ന് പരിഭ്രാന്തനായി പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥർ ആവശ്യമായ സംരക്ഷണവും സഹായവും നൽകി. കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച പോലീസ് സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 15 ന് പത്തനംതിട്ട അഡീഷണൽ ജില്ല ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മലയാലപ്പുഴ പോലീസ് എസ്.ഐ. ജോഷി ജെ., ഉദ്യോഗസ്ഥരായ അജിത്ത് പ്രസാദ്, സജിത്ത്, ജ്യോതിഷ്, ബിജു, ഗോപൻ, പ്രജിത്ത്, മാത്യു എബ്രഹാം, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ ഇയാള്‍ക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പോലീസ് അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. പന്തളം കുരമ്പാലയില്‍ വാഹനാപകടം : വീട്ടമ്മ മരിച്ചു

Share on WhatsApp

Share this story

14 വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു pathanamthittamedia.com