മിസോറാമില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഐസ്വാള്‍: നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനമായ മിസോറാമില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ 66 കാരനാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കവിഞ്ഞപ്പോള്‍ മിസോറാമില്‍ ഇതുവരെ 2,600 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുവരെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി മിസോറമിലെ തലസ്ഥാന നഗരിയായ ഐസ്വാളില്‍ ഒരാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ഐസ്വാളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് ആദ്യ കോവിഡ് മരണം സംബന്ധിച്ച്‌ ട്വീറ്ററിലൂടെ അറിയിച്ചത്. ആദ്യ കോവിഡ് മരണം സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ചതായും സെഡ് എം സിയില്‍ അദ്ദേഹം 10 ദിവസത്തോളമായി ചികിത്സയിലായിരുന്നുവെന്നും രോഗബാധിതന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം 62 വയസായിരുന്നു കാണിച്ചിരുന്നത്. പിന്നീടാണ് 66 വയസെന്ന് സ്ഥിരീകരിച്ചത്.

സോറം മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ മറ്റ് രോഗത്തിന്റെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ വരെ മിസോറാമില്‍ 2,607 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,233 പേരും രോഗമുക്തായി. നിലവില്‍ 374 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...