45 വയസ്സുകാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിൻകര മാരായമുട്ടം മലയിൽതോട്ടം സ്വദേശി അജിതയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അജിതയുടെ മൃതദേഹം അർത്ഥ നഗ്നയായിരുന്നതിനാൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.

അജിതയും ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടാവുക പതിവായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. മൂന്നു മാസം മുൻപ് തന്റെ വീട്ടിലേക്ക് പോയ അജിത ഭർത്താവിന്റെ വീട്ടിലെത്തിയിട്ട് രണ്ടാഴ്ച ആയതേയുള്ളു. ഇന്ന് രാവിലെ അഞ്ച് മണിക്ക് അജിതയുടെ ഭർത്താവാണ് തൊട്ടടുത്ത വീട്ടുകാരെ ഭാര്യ ആത്മഹത്യ ചെയ്ത വിവരം അറിയിച്ചത്. തുടർന്ന് മൃതദേഹം കണ്ട ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹം അർത്ഥ നഗ്നയായിരുന്നതിൽ ദുരൂഹത ആരോപിച്ചിരിക്കുന്നത്. മാരായമുട്ടം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...