പാട്ടിന്റെ വരികൾ കോപ്പിയടിച്ചെന്ന് ആരോപണം ; ഗായിക ചിന്മയി ശ്രീപദയ്ക്ക് വക്കീൽ നോട്ടീസ്
ചെന്നൈ : പാട്ടിന്റെ വരികൾ കോപ്പി അടിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയി ശ്രീപരദയ്ക്ക് വക്കീൽ നോട്ടീസ്. തമിഴ് ഗാനമായ ‘വാന്മതി’യിലെ ഏതാനും വരികൾ അനുവാദമില്ലാതെ പകർത്തിയെന്നാണ് പരാതി. ഗായിക കൗശികി ചക്രവർത്തിയാണ് നോട്ടീസ് അയച്ചത്. ചിന്മയിയെ കൂടാതെ സംഗീത സംവിധായകൻ ഷബീർ സുൽത്താനും നോട്ടീസ് അയച്ചു. അതേസമയം, വരികൾ കോപ്പിയടിയാണെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചിന്മയി പ്രതികരിച്ചു. 2015-ൽ ദർബാർ ഫെസ്റ്റിവലിൽ താൻ ആലപിച്ച സംഗീത ഭാഗങ്ങൾ അനുമതിയോ ക്രെഡിറ്റോ നൽകാതെ ‘വാന്മതി’ എന്ന ഗാനത്തിൽ ഉപയോഗിച്ചതായി കൗശികി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ആരോപിച്ചു. നിയമനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് വിഷയം സംസാരിച്ച് തീർക്കാൻ ശ്രമിച്ചിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും അവർ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
”ആർ.എസ്.എസിലെ സ്ത്രീകളുടെ പിന്തുണയും എനിക്കുണ്ട്”; സ്ഥാപക ദിനത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി!
-
രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
-
പതിവിലും നേരത്തേ വേനൽച്ചൂട് പിടിമുറുക്കാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി പുതിയ കാലാവസ്ഥാ റിപ്പോർട്ട്
Most read
-
UDF-ലേക്ക് അവസരവാദികളുടെ ഒഴുക്ക് ; നേതൃത്വം ഇടപെടണമെന്ന് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
യൂത്ത് കോൺഗ്രസ് ജെൻ ഇന്ത്യ മൂവ്മെന്റ് പദയാത്ര ; പോസ്റ്റർ പ്രകാശനം ചെയ്തു
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ


