Skip to content

ഡിജിറ്റൽ രാവണദഹനവുമായി പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് ; ‘വെർച്വൽ രാവണനെ’ തിരഞ്ഞെടുത്ത് ജനങ്ങൾക്ക് വോട്ട് ചെയ്യാം

പത്തനംതിട്ട: രാഷ്ട്രീയത്തിലെ പൊള്ളയായ വാഗ്ദാനങ്ങൾക്കും ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ ഡിജിറ്റൽ ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘ഡിജിറ്റൽ രാവണദഹനം’ (Virtual Ravan Dahan) ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പരിപാടി
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു.
പരമ്പരാഗത രാവണദഹനത്തെ ഡിജിറ്റൽ കാലഘട്ടത്തിന്റെ സാധ്യതകളുമായി ബന്ധിപ്പിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കാനും തങ്ങൾ എതിർക്കുന്ന രാഷ്ട്രീയ മുഖങ്ങളെ തിരഞ്ഞെടുക്കാനും അവസരമൊരുക്കുന്നതാണ് ക്യാമ്പയിൻ. പത്ത് തലകളുള്ള രാവണന്റെ പ്രതീകത്തിലൂടെ രാഷ്ട്രീയത്തിലെ വിവിധ വീഴ്ചകളും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും വിമർശനാത്മകമായി അവതരിപ്പിക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത. ഓൺലൈൻ പ്ലാറ്റ്‌ഫോമായ www.chalojantarmantar.com വഴി പങ്കെടുക്കാനും സ്വന്തം വെർച്വൽ രാവണനെ സൃഷ്ടിച്ച് വോട്ട് രേഖപ്പെടുത്താനും സാധിക്കും.

സാങ്കേതികവിദ്യയെ രാഷ്ട്രീയ ഇടപെടലിനും യുവജനങ്ങളുടെ പങ്കാളിത്തത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ജനാധിപത്യപരമായ രാഷ്ട്രീയ സംവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ സജീവമായി പങ്കെടുപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാകുമെന്ന് നഹാസ് പത്തനംതിട്ട വ്യക്തമാക്കി. ജില്ലാ കോൺഗ്രസ് കമ്മറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ആരിഫ് ഖാൻ എംസി, വാർഡ് കൗൺസിലർ നജിം രാജൻ, ജിബിൻ ചിറക്കടവിൽ, റ്റിജോ സാമുവൽ, പ്രേം സാഗർ ഇരവിപേരൂർ, അംബരീഷ് തട്ട, സുഹൈൽ നജീബ്, അജ്മൽ അലി, കണ്ണൻ മാരി എന്നിവർ പങ്കെടുത്തു. ദേശീയ ക്യാമ്പയിന്റെ പ്രചാരണ സാമഗ്രികളും പോസ്റ്ററുകളും മൊബൈൽ ഫോണുകളിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി നടത്തിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  3. പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ

  4. രാഹുൽ ​ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി

  5. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

Share on WhatsApp

Share this story

ഡിജിറ്റൽ രാവണദഹനവുമായി പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് ; ‘വെർച്വൽ രാവണനെ’ തിരഞ്ഞെടുത്ത് ജനങ്ങൾക്ക് വോട്ട് ചെയ്യാം pathanamthittamedia.com