Skip to content

ഇനിമുതൽ ട്രെയിനിൽ രാത്രികാല മൊബൈൽ ചാർജിങ് ഇല്ല ; പുലർച്ചെ വരെ വൈദ്യുതി വിച്ഛേദിക്കും

മുംബൈ : ട്രെയിനുകളിൽ രാത്രി സമയം മൊബൈൽ ചാർജിങ് അനുവദിക്കില്ലെന്ന് റെയിൽവേ ബോർഡ്. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയം ചാർജിങ് പോയിന്റിൽ വൈദ്യുതി വിച്ഛേ​ദിക്കും. ചാർജ് ചെയ്യുന്നതിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് മുംബൈ ലോക്കൽ ട്രെയിനിലെ കോച്ചിൽ പുക നിറഞ്ഞ സംഭവത്തെ തുടർന്നാണ് നടപടി. തീരുമാനം കർശനമായി നടപ്പാക്കാൻ എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി.

തീരുമാനത്തിൽ ഒരിളവും അനുവദിക്കില്ലെന്ന് അറിയിച്ച റെയിൽവെ ബോർഡ്, ജീവനക്കാർക്ക് ആവശ്യമായ ബോധവൽക്കരണവും പരിശീലനവും നൽകാൻ സോണുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും മിന്നൽ പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ നടപടി നടപ്പാക്കുന്നതിൽ അലംഭാവം പാടില്ലെന്നും ബോർഡ് മുന്നറിയിപ്പ് നൽകി. 2014 മുതൽ ട്രെയിനുകളിൽ രാത്രികാല ചാർജിങ് നിയന്ത്രണം നിലവിലുണ്ട്. ബംഗളൂരു–ഹസൂർ സാഹിബ് നന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് റെയിൽവേ സുരക്ഷാ കമീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

എന്നാൽ തീരുമാനം കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. രാത്രിയാത്ര തുടങ്ങുന്നതിനുമുമ്പ് ഫോണുകളും മറ്റ് അവശ്യ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍

  2. കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

  3. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?

  4. വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു

  5. കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി

Share on WhatsApp

Share this story

ഇനിമുതൽ ട്രെയിനിൽ രാത്രികാല മൊബൈൽ ചാർജിങ് ഇല്ല ; പുലർച്ചെ വരെ വൈദ്യുതി വിച്ഛേദിക്കും pathanamthittamedia.com