ലാപ്ടോപ്പുകളും മൊബൈൽ ഫോണും ഡിവിആറും സ്ഥാപനത്തിന് പുറത്തു നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കുളപ്പുള്ളി ചുവന്ന ഗേറ്റ് പരിസരത്ത് വ്യാപാര സ്ഥാപനത്തിൽ കയറി ലാപ്ടോപ്പുകളും മൊബൈൽ ഫോണും ഡിവിആറും സ്ഥാപനത്തിന് പുറത്തു നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതിയുമായി ഷോർണൂർ പോലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞമാസം 22ന് രാത്രി 11 മണിയോടെയാണ് കുളപ്പുള്ളി ചുവന്ന ഗേറ്റിലെ ഏഷ്യൻ ഫർണിച്ചർ & ഹോം അപ്ലൈൻസസ് എന്ന സ്ഥാപനത്തിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയത്. സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ലാപ്ടോപ്പുകളും ഒരു മൊബൈൽ ഫോണും സിസിടിവി – ഡി വി ആറും മോഷ്ടിച്ച സംഘം സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും കൊണ്ടുപോയി.

സംഭവത്തിൽ ഷോർണൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ മുപ്പതുകാരൻ മുത്തുകുമാരനാണ് അറസ്റ്റിലായത്. പോലീസിന്റെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയുള്ള അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം മായന്നൂർ പാലത്തിന് സമീപത്തു നിന്നും കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ചിലത് പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഒരു ലാപ്ടോപ്പും ഒരു ഡിവിആറും പ്രതികളിൽ നിന്നും കണ്ടെടുക്കാനുള്ളതായി പോലീസ് അറിയിച്ചു.

ഒറ്റപ്പാലം റെയിൽവേ ക്വാട്ടേഴ്സിന് സമീപത്ത് താമസിച്ചു വരുന്നതിനിടെ പരിചയപ്പെട്ട രണ്ടുപേരെയും കൂട്ടിയാണ് പ്രതി മോഷണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സർക്കിൾ ഇൻസ്പെക്ടർ വി.രവികുമാർ, എസ് ഐ കെ ആർ മോഹൻദാസ്, എസ് ഐ മാരായ കെ അനിൽകുമാർ, ടി പി രാജീവ്, എസ് സി പി ഓ സജീഷ്, എ എസ് ഐ സുഭദ്ര എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...