ഒരേ വഴിക്കു പോകാം …..കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടഞ്ഞു നില്‍ക്കുന്ന കെ. വി തോമസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍. കെ. വി തോമസുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചു. നാളെ ചേരുന്ന കെപിസിസി യോ​ഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ യോ​ഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കെ. വി തോമസ് മറുപടി നല്‍കി. കെ. വി തോമസ് നാളെ നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അനുനയ നീക്കം.

കെ. വി തോമസ് എല്‍ഡിഎഫിലേക്കെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അനുനയ നീക്കം നടക്കുന്നത്. ഇതിന്റെ ഭാ​ഗമായി കെ. വി തോമസുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചു. നാളത്തെ കെപിസിസി യോ​ഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കെ. വി തോമസ് അത് നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ കെ. വി തോമസ് ഇടഞ്ഞു നില്‍ക്കുകയാണ്. കെ. വി തോമസിന് മാന്യമായ പരി​ഗണന നല്‍കുമെന്ന് ഹൈക്കമാന്‍ഡ‍് വ്യക്തമാക്കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ കെ. വി തോമസിനെ എല്‍ഡിഎഫിലേയ്ക്ക് സ്വാ​ഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയും രം​ഗത്തെത്തി. ഇതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇടപെടലുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...