‘ഒറ്റത്തവണ തീര്‍പ്പാക്കല്‍’ ജൂണ്‍ 30 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളിലെ വായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്.

കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും നീട്ടി നല്‍കിയത്. സെപ്റ്റംബര്‍ 31 വരെയായിരുന്നു കാലാവധി. കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്‌ക്കേണ്ട കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...