Skip to content

പന്തീരാങ്കാവ് എംഡിഎംഎ കേസ് : മുഖ്യകണ്ണിയായ നൈജീരിയൻ വനിതയെ പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്

പന്തീരാങ്കാവ് : കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ കേസിലെ മുഖ്യകണ്ണിയായ നൈജീരിയൻ വനിതയെ പഞ്ചാബിലെ ജലന്ധറിലുള്ള ‘ആഫ്രിക്കൻകോളനി’ യിൽനിന്ന് കേരള പോലീസ് പിടികൂടി. മേയ് ഒമ്പതിന് പന്തീരാങ്കാവിൽനിന്ന് ഒരുകിലോഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇബെ പീസ് ചിനാസെ (38) എന്ന നൈജീരിയക്കാരി പിടിയിലായത്. പഞ്ചാബ് പോലീസിന്റെ സഹായത്തോടെ അറസ്റ്റുചെയ്ത അവരെ ജലന്ധർ കോടതിയിൽ ഹാജരാക്കിയശേഷം നാട്ടിലെത്തിച്ച് കണ്ണൂർ ജയിലിലേക്കുമാറ്റി. ഇതോടെ കേസിൽ അറസ്റ്റിലായാവരുടെ എണ്ണം ഏഴായി.

ആദ്യം അറസ്റ്റിലായ മലപ്പുറം പള്ളിക്കൽ മുഹമ്മദ് ഹർഷലാൽ (25), രാമനാട്ടുകര ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പിടിക്കപ്പെടാതിരിക്കാൻ നൈജീരിയൻ നമ്പറുകളും വ്യാജ മൊബൈൽ കണക്‌ഷനുകളും ഉപയോഗിച്ചായിരുന്നു ഇടപാടുകൾ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് ജലന്ധറിൽ ആഫ്രിക്കൻ സ്വദേശികൾ കൂട്ടത്തോെട താമസിച്ചിരുന്ന കോളനിയിലേക്കെത്തിച്ചത്. യുവതിയും രണ്ടു മക്കളും ജനുവരി മുതൽ ഇവിടെ ഫ്ലാറ്റിൽ താമസിച്ചു വരുകയായിരുന്നു.

വലിയ അളവിൽ മയക്കുമരുന്നുമായി പിടിയിലായതിനെത്തുടർന്ന് ഭർത്താവ് ബെംഗളൂരു ജയിലിലാണ്. ഭർത്താവ് ജയിലിലായതോടെയാണ് ഇബെ പീസ് ചിനാസെ പഞ്ചാബിലേക്കു മാറിയത്. വിസയും പാസ്പോർട്ടുമില്ലാതെ അഞ്ചുവർഷമായി ഇന്ത്യയിൽ താമസിച്ച് വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു

  2. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  3. വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

  4. സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

  5. പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

Share on WhatsApp

Share this story

പന്തീരാങ്കാവ് എംഡിഎംഎ കേസ് : മുഖ്യകണ്ണിയായ നൈജീരിയൻ വനിതയെ പഞ്ചാബിൽ നിന്ന് അറസ്റ്റ് ചെയ്ത് പോലീസ് pathanamthittamedia.com