Skip to content

കൊച്ചിയിൽ വൻ ലഹരിവേട്ട ; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി : കളമശ്ശേരി ഏലൂരിൽ വൻ കഞ്ചാവ് വേട്ട. പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും 20 കിലോയിൽ അധികം വരുന്ന കഞ്ചാവ് പിടികൂടി. മൂന്ന് ഇരുമ്പ് പൈപ്പുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതി കുറച്ചുനാളായി പ്രദേശത്ത് കഞ്ചാവ് വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. എറണാകുളം നർക്കോട്ടിക്സ് എസിപി ആനന്ദലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് പൈപ്പിനുള്ളിൽ ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് കഞ്ചാവ് കുത്തിനിറച്ച് ടൂറിസ്റ്റ് ബസിലാണ് കടത്തിയത്.

മറ്റുള്ളവർക്ക് മണം കിട്ടാതിരിക്കാനാണ് ഇങ്ങനെ പൈപ്പുകളിലാക്കിയതെന്ന് എസിപി പറഞ്ഞു. ഇരുമ്പ് പൈപ്പുകൾ പൊട്ടിച്ച് കഞ്ചാവ് പുറത്തെടുക്കാൻ പോലീസിനും ഫയർഫോഴ്സിനും മണിക്കൂറുകൾ കഷ്ടപ്പെടേണ്ടി വന്നു. ഒരാഴ്ചക്കുള്ളിൽ കൊച്ചിയിൽ നടന്ന മൂന്നാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

കൊച്ചിയിൽ വൻ ലഹരിവേട്ട ; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു pathanamthittamedia.com