Skip to content

പിണറായിക്കെതിരായ കേസിൽ ‘നിയമം നിയമത്തിന്‍റെ വഴിക്ക് പോകും’, എഫ്ഐആർ ശരിവച്ചത് അംഗീകാരം ; ചെന്നിത്തല

തിരുവനന്തപുരം : സി എം ആ‌ർ എൽ – എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടംബത്തിനുമെതിരായ ഇ ഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്‍ഫോഴ്‌സ് ഡയറകട്‌റേറ്റിന്റെ കത്തുലഭിച്ചപ്പോള്‍ തന്നെ അത് അവധാനപൂര്‍വ്വം പരിശോധിച്ച് അനാവശ്യമായ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുക എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുത്ത നിലപാട്.

ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. എഫ് ഐ ആര്‍ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ആ സമീപനത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടന്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചപ്പോള്‍ സര്‍ക്കാരിന് വിധി നടപ്പാക്കേണ്ടി വന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം പ്രസ്തുത എഫ് ഐ ആര്‍ റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടില്ലന്നതാണ് ഇന്നത്തെ വിധിയിലെ പ്രധാനപ്പെട്ട വസ്തുതയെന്നും ആഭ്യന്തര മന്ത്രി വിവരിച്ചു.

ഇതോടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇട്ട എഫ് ഐ ആര്‍ നിയമപരമായി ശരിയാണെന്ന നിലപാടാണ് സുപ്രീം കോടതിക്കുമുള്ളതെന്നാണ് വിധിയില്‍ നിന്നും മനസിലാക്കുന്നത്. ചുരുക്കത്തില്‍ ഈ കേസില്‍ വിജിലന്‍സിന്‍റെ എഫ് ഐ ആര്‍ അതേപടി നിലനില്‍ക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ പരാതിക്കാരന് തന്റെ വാദങ്ങള്‍ നിരത്താന്‍ വേണ്ടിയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് തന്നെയാണ് മറ്റേത് കേസിലുമെന്ന പോലും ഇതിലും സര്‍ക്കാരിന്‍റെ നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

പിണറായിക്കെതിരായ കേസിൽ ‘നിയമം നിയമത്തിന്‍റെ വഴിക്ക് പോകും’, എഫ്ഐആർ ശരിവച്ചത് അംഗീകാരം ; ചെന്നിത്തല pathanamthittamedia.com