Skip to content

പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന് ; പ്രതിഷേധം

മലപ്പുറം : മലപ്പുറത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. സർക്കാർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ മുപ്പത്തൊമ്പതുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. പനി ബാധിച്ച് എത്തിയ യുവാവിന് സിപ്രോഫ്ലോക്സാസിൻ (Ciprofloxacin) എന്ന ആൻ്റിബയോട്ടിക്ക് ആണ് നൽകിയത്. ഈ മരുന്നിന്റെ കാലാവധി രണ്ട് മാസം മുമ്പ് കഴിഞ്ഞിരുന്നു. 08/26 എന്നാണ് മരുന്നിൽ എഴുതിയിരിക്കുന്ന തീയതി. ഇത്തരമൊരു പരാതി ഉയർന്നുവന്ന സാഹചര്യത്തിൽ സംഭവത്തിൽ ഡിവൈഎഫ്ഐ കീഴാറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇന്ന് രാവിലെ എഫ് എച്ച് സിക്ക് മുമ്പിൽ നടന്ന കുത്തിയിരിപ്പ് പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

പനി ബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന് ; പ്രതിഷേധം pathanamthittamedia.com