Skip to content

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം : സിജെപി നേതാക്കൾ തുടർ സമരങ്ങൾ ചർച്ച ചെയ്യുന്നു

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തുടർ സമരപരിപാടികൾ സംബന്ധിച്ച് സിജെപി നേതാക്കൾ കൂടിയാലോചന തുടരുന്നു. അതിനിടെ ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നംവബർ ഒന്നിന് ഡൽഹി രാം ലീല മൈതാനിയിൽ നടക്കുന്ന മെഗാ റാലിയിലേക്ക് സിജെപി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായം ഉയര്‍ന്നു. ഇടത് നേതാക്കൾ അടക്കം ഈ നിർദ്ദേശം മുന്നോട്ട് വെച്ചേക്കും. പീസ് ബോണ്ട് ഒപ്പിടണമെന്ന സ്പെഷൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ഇന്നലെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കളായ അശുതോഷും സൗരവും പുറത്തിറങ്ങിയത്. 7 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

സിജെപി നേതാക്കളുടെ നടപടിയിലും വ്യവസ്ഥകൾ ലംഘിച്ചതിലും സ്പെഷൽ മജിസ്ട്രേറ്റ് കോടതിയിലും ഡൽഹി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയാണ് സിജെപിക്കേറ്റത്. കൂടാതെ ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിയിൽ ഉറപ്പ് നൽകി മാപ്പ് പറഞ്ഞാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സിജെപിയുടെ തുടർ നീക്കങ്ങൾ നിർണയാകമാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു

  2. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  3. പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

  4. വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

  5. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും അവരുടെ നാല് വയസ്സുള്ള മകളും മരിച്ചു

Share on WhatsApp

Share this story

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം : സിജെപി നേതാക്കൾ തുടർ സമരങ്ങൾ ചർച്ച ചെയ്യുന്നു pathanamthittamedia.com