ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്ക് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കൺവെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്ക് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി വ്യാപാരഭവനിൽ ജില്ലാ പ്രസിഡന്‍റ് കെ.മധുവിന്‍റെ അധ്യക്ഷതയിൽ കൂടിയ ജില്ലാ കൺവെൻഷൻ, സ്ഥാപക നേതാവ് പി.വി പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. അന്യ സംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റം മൂലം ഈ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്നു എന്ന ആശങ്ക നിലനിൽക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് സുരേഷ് എം.എൻ ജീവൻ നിധി പഠന ക്ലാസ് നടത്തി. ജില്ലാ സെക്രട്ടറി ബെന്നി കെ.വി യുടെ നേതൃത്വത്തിൽ സംഘടന അവലോകനം നടത്തി. മാർബിൾ ആൻഡ് ടൈൽസ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തു. തൊഴിൽ ക്ഷാമം, ഏകികരണ വേതനം, എന്നിവ നടപ്പാക്കാൻ സർക്കാർ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് യോഗം ആവിശ്യപെട്ടു. ജിനു ഡേവിഡ് വടശ്ശേരിക്കര സ്വാഗതവും, ജില്ലാ നേതാക്കളായ മനോജ് എം.വി അടൂർ, മധുസൂദനൻ നായർ, അഷ്റഫ് എസ് അടൂർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...