പോപ്പുലര്‍ റോയിക്ക് ജാമ്യം എളുപ്പമാകില്ല ; തടസ്സ ഹര്‍ജിയുമായി നിക്ഷേപക സംഘടനയായ പി.ജി.ഐ.എ സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : പ്രമാദമായ കോന്നി പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ നിക്ഷേപകര്‍ സുപ്രീം കോടതിയില്‍. എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത തോമസ് ഡാനിയേലിന്റെ (റോയി) ജാമ്യാപേക്ഷ കേരള ഹൈക്കോടതി  തള്ളിയിരുന്നു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ഡാനിയൽ സുപ്രിംകോടതിയെ സമീപിക്കുവാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നിക്ഷേപകര്‍ തടസ്സ ഹര്‍ജിയുമായി (കേവിയറ്റ്) സുപ്രീംകോടതിയിലെത്തിയത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ജോയിന്റ് സെക്രട്ടറി ടിജു എബ്രഹാം ആണ് ന്യൂട്ടണ്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ, ശില്പ ലിസ ജോര്‍ജ്ജ്  എന്നിവര്‍ മുഖേന തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. നിലവില്‍ സുപ്രീംകോടതി അവധിയാണ്. കേസിന്റെ ഗൌരവം കണക്കിലെടുത്തുകൊണ്ട് അവധിക്കാല പ്രത്യേക കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ഉടമയും പ്രതിയുമായ തോമസ്‌ ദാനിയേല്‍ ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചാല്‍ നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ യുടെ ഭാഗംകൂടി കേള്‍ക്കാതെ ഇനി ജാമ്യം ലഭിക്കില്ല. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നടപടി. ഇതോടെ പോപ്പുലര്‍ കേസുകള്‍ സുപ്രീംകോടതിലുമെത്തിക്കഴിഞ്ഞിരിക്കുകയാണ്. തുടക്കം മുതല്‍ നിയമപരമായി പോരാടുന്ന സംഘടനയാണ് പി.ജി.ഐ.എ. നിക്ഷേപകര്‍ക്ക് നീതി ലഭിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ പ്രതികളോട് ഉണ്ടാകില്ലെന്നും പി.ജി.ഐ.എ ജോയിന്റ് സെക്രട്ടറി ടിജു എബ്രഹാം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...