അഹമ്മദ് ദേവര്‍ കോവിലിന്റ മാതാവിന്റെ മരണം ; അനുശോചനം അറിയിക്കാന്‍ മുഖ്യമന്ത്രി എത്തി

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മയുടെ നിര്യാണവാര്‍ത്തയറിഞ്ഞ് അനുശോചനമറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേവര്‍കോവിലെ വീട്ടിലെത്തി. ശനിയാഴ്ച വൈകീട്ട് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിനൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. വൈകീട്ട് ഏഴേകാലിന് എത്തിയ അദ്ദേഹം പത്തു മിനിറ്റോളം അവിടെ ചെലവഴിച്ചു. മരണം ജീവിതത്തിന്റെ അനിവാര്യതയായതിനാല്‍ സഹിക്കുകയും സമാധാനിക്കുകയും ചെയ്യുക എന്ന് മുഖ്യമന്ത്രി മന്ത്രി അഹമ്മദിനോടും ബന്ധുക്കളോടും പറഞ്ഞു. രാവിലെ ഒമ്പതിന് തൊട്ടില്‍പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

സഹോദരി പൂക്കാട് ഖദീജയുടെ വീട്ടിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്. മന്ത്രി പി. പ്രസാദ്, എം.എല്‍.എമാരായ ഇ.കെ. വിജയന്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ലതിക, ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. നഫീസ(കുറ്റ്യാടി), ഒ.പി. ഷിഷില്‍ (കായക്കൊടി), കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഐ.എന്‍.എല്‍ സ്റ്റേറ്റ് വര്‍ക്കിങ് കണ്‍വീനര്‍ വി. ഹംസഹാജി, സെക്രട്ടറി എം.എ. ലതീഫ്, നാഷനല്‍ ലേബര്‍ യൂണിയന്‍ പ്രസിഡന്റ് എ.പി. മുസ്തഫ, എന്‍.വൈ.എല്‍ സംസ്ഥാന സെക്രട്ടറി നാസര്‍ കൂരാറ, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...