Skip to content

മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങുന്നവരുടെ എണ്ണം കോട്ടയത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചിങ്ങവനത്ത്

കോട്ടയം : മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങുന്നവരുടെ എണ്ണം കോട്ടയത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചിങ്ങവനം സ്റ്റേഷൻ പരിധിയിലെന്ന റിപ്പോർട്ട്. ഇതേതുടർന്ന് എംസി റോഡിൽ ബ്രെത്തലൈസർ പരിശോധ കർശന മാക്കിയിരിക്കുകയാണ് ചിങ്ങവനം പോലീസ്. എല്ലാദിവസവും രാവിലെ 7.15 മുതൽ 9.30 വരെ ബ്രെത്തലൈസർ പരിശോധന നടത്തുന്നുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസ്, സ്കൂൾ ബസ് ഡ്രൈവർമാരെയാണ് ബ്രെത്തലൈസർ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാരുടെ മദ്യപാനത്തിനും മോശം പെരുമാറ്റത്തിനുമെതിരെ പരാതിയുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധനകൾ കടുപ്പിച്ച്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.ആഷാദ്, ചിങ്ങവനം എസ്എച്ച്ഒ അജ്മൽ ഷാ, എസ്ഐ കൃഷ്ണകുമാർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. പന്തളം കുരമ്പാലയില്‍ വാഹനാപകടം : വീട്ടമ്മ മരിച്ചു

Share on WhatsApp

Share this story

മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങുന്നവരുടെ എണ്ണം കോട്ടയത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചിങ്ങവനത്ത് pathanamthittamedia.com