ഈ മൂന്നു സാധനങ്ങള്‍ വീട്ടിലുണ്ടോ ? തയ്യാറാക്കാം രുചികരമായ ഹല്‍വ

For full experience, Download our mobile application:
Get it on Google Play

എല്ലാവരും സ്വാദോടെ കഴിക്കുന്ന ഒന്നാണ് ഹൽവ. എന്നാല്‍ ബേക്കറികളില്‍ നിന്നും മറ്റും ലഭിക്കുന്ന ഹല്‍വ ആരോഗ്യത്തിന് അത്ര ഗുണകരമല്ല. വെറും മൂന്ന് സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് വളരെ പെട്ടെന്ന് വീട്ടില്‍ തന്നെ ഒരു ഹല്‍വ എങ്ങനെ തയ്യാറാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് കോണ്‍ഫ്ളവറും ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി ലായനി തയ്യാറാക്കുക.

ഈ ലായനിയിലേക്ക് നേരത്തെ യോജിപ്പിച്ച് വെച്ചിരിക്കുന്ന കോണ്‍ഫ്ളവര്‍ ചേര്‍ത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സ്പൂണ്‍ നാരങ്ങ നീരും രണ്ട് സ്പൂണ്‍ നെയ്യും ആവശ്യത്തിന് അണ്ടിപ്പരിപ്പ്, ബദാം എന്നിവയും ചേര്‍ത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി കുറുക്കിയെടുക്കുക. ഏകദേശം റെഡി ആയോ എന്നറിയാന്‍ ഇത്തിരി എടുത്ത് നോക്കുക.

പശ രൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ ഏകദേശം ഹൽവ പാകമായി എന്ന് നമുക്ക് മനസ്സിലാക്കാം. ശേഷം തീ ഓഫ് ചെയ്ത് ഏത് ആകൃതിയിലാണ് നമുക്ക് വേണ്ടത് ആ ആകൃതിയിലുള്ള ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി തണുത്ത ശേഷം ചെറുതായി മുറിച്ച് ഉപയോഗിക്കാം. സാധാരണ കടയില്‍ നിന്നും വാങ്ങുന്ന അതേ രുചിയിലും നിറത്തിലും ലഭിക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എന്തായാലും ചെയ്തു നോക്കാന്‍ മറക്കരുത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...