ഗവര്‍ണര്‍ക്കെതിരെയുള്ള പ്രത്യക്ഷസമരത്തില്‍ മുഖ്യമന്ത്രി ; കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo: ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷസമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷനിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ നിയന്ത്രിക്കുന്നത് എല്‍ഡിഎഫാണ്. എ.കെ.ജി സെന്‍ററിനോട് ചേര്‍ന്നള്ള എ.കെ.ജി ഹാളിലാണ് യോഗം. രാഷ്ട്രീയസമരമല്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നതെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ വിശദീകരണം.

15ന് നടക്കുന്ന എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ചില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്നാണ് തീരുമാനം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നത വിദ്യാഭ്യാസരംഗത്ത് ഹിന്ദുത്വ പ്രത്യയശാസ്ത്ര അജൻഡയ്ക്ക് വഴിയൊരുക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. സംസ്ഥാനമന്ത്രിയുടെ രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. ഗവർണർമാർക്കെതിരായ പ്രതിഷേധത്തിൽ ബിജെപി ഇതര പാർട്ടികളെ ഒന്നിച്ചു നിർത്തും. ഗവർണർ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ ഭിന്നത അവർ തന്നെ ചർച്ചചെയ്ത് പരിഹരിക്കണമെന്നും യച്ചൂരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...