എ.ഐ അധിഷ്ഠിത ക്ലെയിം ഇന്റലിജൻസ് വിപുലമാക്കാൻ സ്റ്റാർ ഹെൽത്ത് – ആംപ്ലിഫൈ ഹെൽത്ത് സഹകരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ആംപ്ലിഫൈ ഹെൽത്തുമായി മൂന്ന് വർഷത്തെ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഏഷ്യയിലെ 10 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹെൽത്ത് ടെക്നോളജി-അനലിറ്റിക്സ് കമ്പനിയാണ് ആംപ്ലിഫൈ ഹെൽത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത് കെയർ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെ ക്ലെയിം നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കാനുമാണ് ഈ സഹകാരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, പ്രെഡിക്റ്റീവ് അനലിറ്റിക്സ് എന്നിവയുടെ അടിസ്ഥാനത്തിൽ ക്യാഷ്‌ലെസ്സ് ക്ലെയിം നടപടികൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കും. ആശുപത്രി അഡ്മിഷൻ, പ്രീ-ഓതറൈസേഷൻ, ഡിസ്ചാർജ് എന്നീ നിർണ്ണായക ഘട്ടങ്ങളിൽ ക്ലെയിം തീരുമാനങ്ങൾ വേഗത്തിലാക്കി ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ തട്ടിപ്പ്, ദുർവ്യയം, ദുരുപയോഗം തത്സമയം കണ്ടെത്താൻ എഐ പ്ലാറ്റ്ഫോം ഉപയോഗിക്കും. ഏഷ്യയിൽ മെഡിക്കൽ ചികിത്സാ ചെലവുകളിലെ പണപ്പെരുപ്പം പ്രതിവർഷം 10 ശതമാനത്തിലധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡാറ്റ അധിഷ്ഠിതമായ ക്ലെയിം മാനേജ്മെന്റ് നടപ്പിലാക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ ആരോഗ്യം മികച്ച രീതിയിൽ പരിപാലിക്കുന്നതിനായി പ്രിവന്റീവ് ഹെൽത്ത് സംവിധാനങ്ങളും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഒരുക്കും.

ആരോഗ്യ ഇൻഷുറൻസ് മേഖലയെ ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കാര്യമായി സ്വാധീനിക്കുന്ന കാലമാണിത്. ഏഷ്യൻ വിപണികളിലുള്ള ആംപ്ലിഫൈ ഹെൽത്തിന്റെ അനുഭവസമ്പത്താണ് അവരെ പങ്കാളികളാക്കാൻ തങ്ങളെ പ്രേരിപ്പിച്ചത്. ആശുപത്രി അഡ്മിഷനോ ഡിസ്ചാർജിനോ വേണ്ടി ഉപഭോക്താക്കൾ കാത്തിരിക്കുന്ന നിർണ്ണായക നിമിഷങ്ങളിലെ അനിശ്ചിതത്വം ഒഴിവാക്കാൻ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആനന്ദ് റോയ് പറഞ്ഞു.

വർദ്ധിച്ചുവരുന്ന സങ്കീർണ്ണതകളും മെഡിക്കൽ പണപ്പെരുപ്പവും നേരിടാൻ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ എഐ, അനലിറ്റിക്സ് എന്നിവയിൽ നിക്ഷേപം നടത്തുകയാണ്. ഇന്ത്യയെപ്പോലുള്ള അതിവേഗം വളരുന്ന ഒരു വലിയ വിപണിയിൽ സ്റ്റാർ ഹെൽത്തുമായി ചേർന്ന് തങ്ങളുടെ സേവനങ്ങൾ ദേശീയ തലത്തിൽ വ്യാപിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമു ണ്ടെന്ന് ആംപ്ലിഫൈ ഹെൽത്ത് സി.ഇ.ഒ ഡോ. ആക്സൽ ബോർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...