ബാറുകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് 23 വയസ് പ്രായപരിധി കർശനമാക്കും ; എക്സൈസ് മന്ത്രി എം ലിജു
തിരുവനന്തപുരം: ബാറുകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് 23 വയസ് പ്രായപരിധി കർശനമാക്കുമെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ നടപടി വേണമെന്നും എക്സൈസ് മന്ത്രി എം ലിജു. ബാറിൽ കയറി മദ്യപിക്കുന്നവർക്ക് മാത്രം അല്ല, ബാറിൽ മദ്യം നൽകുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കണം. ആളുകൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. റെസ്പോൺസബിൾ ആയ മദ്യ വിതരണം ഉറപ്പാക്കാനുള്ള ആശയങ്ങൾ മദ്യ നയത്തിൽ ഉണ്ടാകുമെന്ന സൂചനയാണ് എം ലിജു നൽകുന്നത്.
ബാറിൽ കയറി മദ്യപിക്കുന്നവർ അപകടകാരമായി വാഹനം ഓടിച്ചു പോകുന്നില്ലെന്ന് ഉറപ്പാക്കണം. മദ്യപിക്കുന്നത് കാരണം അപകടം കുടിക്കുന്ന ആൾക്കോ അയാൾ കാരണം മറ്റുള്ളവർക്കോ ഉണ്ടാകാതെ ഉറപ്പാക്കാൻ കഴിയുന്ന ചർച്ചകൾ വേണം. റെസ്പോൺസിബിൾ ഡിസ്ട്രിബൂഷൻ എങ്ങനെ വേണം എന്ന് ആലോചിക്കും. മയക്കു മരുന്ന് ഉപയോഗം കൂടി. മദ്യ ലഭ്യത കുറഞ്ഞത് കൊണ്ട് മയക്കു മരുന്ന് കൂടുന്നു എന്ന് പറയാൻ ആകില്ല. രണ്ടും രണ്ടായി തന്നെ കാണണം. മദ്യ ലഭ്യത കുറക്കാൻ നടപടി അനിവാര്യം. മദ്യത്തിന്റെ വീര്യം കുറച്ചത് കൊണ്ടും കാര്യം ഇല്ല. അത് കൊണ്ട് മദ്യ ഉപയോഗം കുറയില്ല. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കണമെന്ന ആവശ്യത്തിൽ കൂടുതൽ പഠനം വേണമെന്നും മന്ത്രി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
വല്ലാർപാടം സമരം : ഇറക്കുമതിക്കാർക്ക് 15 കോടിയിലധികം രൂപയുടെ നഷ്ടം
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി ; പാലക്കാട് ഷാഫി പറമ്പിൽ എംപിയെ പരിഹസിച്ച് ഫ്ലക്സ് ബോർഡുകൾ
Most read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
-
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു , കൊല്ലം സ്വദേശി കസ്റ്റഡിയിൽ
-
ഭാര്യമാര്‍ തമ്മിൽ നിരന്തരം വഴക്ക് ; പ്രകോപിതരായ ഭര്‍ത്താക്കൻമാര്‍ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കുഴിച്ചുമൂടി
-
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ ആരോപണമുനയിൽ മേയർ വി വി രാജേഷ്


