Skip to content

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിത ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ശബരിമല മണ്ഡല – മകരവിളക്ക് സീസണുമായി ബന്ധപ്പെട്ട് താലൂക്ക് തലത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുവാനും ക്രമീകരണങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുവാനും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകള്‍ ഇതുവരെ നടപ്പാക്കിയ മുന്നൊരുക്കങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പോള്‍ രാജന്‍, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.മുകുന്ദന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദീപു ഉമ്മന്‍, രാജാദാസ് മാണിയാട്ട്, രമേശ് ആനപ്പാറ, എം.എച്ച്.ഷാജി, റോഷന്‍ നായര്‍, എ.എം.ഇസ്മായില്‍, എം.പി. യുടെ പ്രതിനിധി അജിത് മണ്ണില്‍, എം.എല്‍.എ. യുടെ പ്രതിനിധി അജി അലക്സ്, താലൂക്കുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. വീടുവെയ്ക്കുവാന്‍ മണ്ണെടുക്കുന്നതിന് സി.പി.എം. നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടു ; ഇലന്തൂരില്‍ 25 സി.പി.എം. കുടുംബങ്ങള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  5. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

Share on WhatsApp

Share this story

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു pathanamthittamedia.com