Skip to content

ജലജീവന്‍ മിഷന്‍ പദ്ധതി പൈപ്പ് സ്ഥാപിക്കല്‍ : പന്നിവിഴ – തേപ്പുപാറ റോഡില്‍ കുഴികള്‍ മൂടാത്തത് അപകടക്കെണിയായി

അടൂര്‍ : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുവാന്‍ നിര്‍മ്മിച്ച കുഴികള്‍ ശരിയായ രീതിയില്‍ നികത്താത്തത് വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. അടൂര്‍ പന്നിവിഴ – തേപ്പുപാറ റോഡിലാണ് അധികൃതരുടെ അനാസ്ഥ മൂലം കുഴി രൂപപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ നടന്നത്. റോഡിലെ ഐറിഷ് ഓട സഹിതം കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പൈപ്പ് സ്ഥാപിച്ചത്. ഇതിനുശേഷം ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്യാതെ കുഴിയുടെ മുകളിലൂടെ മണ്ണിട്ട് അധികൃതര്‍ മടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് പെയ്ത കനത്ത മഴയില്‍ ഈ ഭാഗത്തെ മണ്ണ് ഒഴുകി പോവുകയും വലിയ കുഴികള്‍ രൂപപ്പെടുകയുമായിരുന്നു. റോഡിലെ ടാറിംഗിനോട്‌ ചേര്‍ന്ന് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചതിനാല്‍ ടാറിംഗും തകര്‍ന്നിട്ടുണ്ട്.

റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹന യാത്രക്കാരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത്. റോഡിലെ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴുന്നത് പതിവാണ്. ഇത്തരത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സമീപവാസികള്‍ പറയുന്നു. മഴക്കാലത്ത് റോഡിലൂടെ ശക്തിയായി വെള്ളമൊഴുകുന്നതിനാല്‍ വെട്ടിപ്പൊളിച്ച ഭാഗം കൂടുതല്‍ തകരുവാനും ഇടയുണ്ട്. ഇത് റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുന്നതിനും കാരണമായിത്തീരും. അടൂരില്‍ പലയിടത്തും ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച കുഴികള്‍ ശരിയായ രീതിയില്‍ നികത്താത്തത്‌ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷേപമുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

ജലജീവന്‍ മിഷന്‍ പദ്ധതി പൈപ്പ് സ്ഥാപിക്കല്‍ : പന്നിവിഴ – തേപ്പുപാറ റോഡില്‍ കുഴികള്‍ മൂടാത്തത് അപകടക്കെണിയായി pathanamthittamedia.com