കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി യുവതിയെ കാറിൽ പൂട്ടിയിട്ടു ; ഊബർ ഡ്രൈവർക്കെതിരെ നടപടി
ഗുരുഗ്രാം : ഊബർ ടാക്സിയിൽ യാത്ര ചെയ്ത യുവതിയോട് ഡ്രൈവർ ആപ്പിൽ കാണിച്ചതിന്റെ ഇരട്ടിയിലധികം തുക ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഗുരുഗ്രാമിൽ സോഫ്റ്റ്വെയർ എൻജിനിയറായ യുവതിയാണ് ദുരനുഭവം എക്സിലൂടെ പങ്കുവച്ചത്. പണം നൽകാൻ വിസമ്മതിച്ചതോടെ കാറിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. സംഭവത്തിനു പിന്നാലെ ഡ്രൈവർക്കെതിരെ നടപടിയെടുത്തതായി ഊബർ വ്യക്തമാക്കി.
ഡൽഹി വിമാനത്താവളത്തിൽനിന്ന് ഗുരുഗ്രാമിലെ വീട്ടിലേക്ക് പോകുന്നതിനായാണ് പുലർച്ചെ 4.45ഓടെ യുവതി ടാക്സി ബുക്ക് ചെയ്തത്. ഏകദേശം 20 മിനിറ്റ് യാത്രയ്ക്ക് ആപ്പിൽ കാണിച്ച നിരക്ക് 625 രൂപയായിരുന്നു. എന്നാൽ യാത്ര അവസാനിച്ചപ്പോൾ ഡ്രൈവർ 1,479 രൂപ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. റാപ്പിഡോ ആപ്പിൽ ഇതേ ദൂരത്തിന് കാണിച്ച നിരക്കിന്റെ സ്ക്രീൻഷോട്ട് കാണിച്ചായിരുന്നു അധികം പണം ആവശ്യപ്പെട്ടത്. ഊബറിൽ ബുക്ക് ചെയ്ത യാത്രയ്ക്ക് റാപ്പിഡോയിലെ നിരക്ക് നൽകാനാകില്ലെന്ന് യുവതി വ്യക്തമാക്കി.
തുടർന്ന് ആപ്പിൽ കാണിച്ച 625 രൂപ നൽകി. എന്നാൽ കൂടുതൽ പണം നൽകാതെ കാറിൽനിന്ന് സാധനങ്ങൾ എടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഡ്രൈവർ വാഹനം പൂട്ടിയിട്ടതായി യുവതി ആരോപിച്ചു. സാധനങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ പിടിക്കുകയും തടയുകയും ചെയ്തതായും യുവതി പറയുന്നു. ഒടുവിൽ ലഗേജുമായി വീട്ടിലേക്ക് പോകാൻ ശ്രമിച്ച യുവതിയെ ഡ്രൈവർ പിന്തുടർന്നെന്നും വീടിന്റെ ഗേറ്റ് ബലമായി തുറക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതി വീടിനുള്ളിൽ കയറി വാതിലടച്ചതോടെ ഡ്രൈവർ ഗേറ്റിൽ കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും ആരോപിച്ചു.
സംഭവം എക്സിൽ പങ്കുവച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു. അടിയന്തര സാഹചര്യത്തിൽ ഊബറിന്റെ സുരക്ഷാ സഹായ സംവിധാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറഞ്ഞു. ഇവരുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഗുരുഗ്രാം പോലീസ് വിവരങ്ങൾ തേടി ബന്ധപ്പെട്ടു. പരാതി ലഭിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറെ പ്ലാറ്റ്ഫോമിൽനിന്ന് വിലക്കിയതായും അന്വേഷണവുമായി സഹകരിക്കുമെന്നും ഊബർ വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമോ ?
-
വിധിയെഴുതി ഇസ്രയേൽ ജനത ; വോട്ടിങ് ശതമാനം കുതിച്ചുയർന്നതോടെ വലതുപക്ഷ ക്യാമ്പുകൾക്ക് മുന്നറിയിപ്പ് നൽകി നെതന്യാഹു
-
കാർ കളിക്കാനുള്ളതല്ല, റോഡ് കളിസ്ഥലവുമല്ല ; മാതാപിതാക്കൾക്കു നടപടിയിൽ നിന്ന് ഒഴിയാനാവില്ല : കർണാടക ഹൈക്കോടതി





