തണ്ണിത്തോട് – ചിറ്റാർ റോഡിൽ അപകടഭീഷണി ; ഇന്റർലോക്ക് പാകിയ ഭാഗത്ത് വാഹനങ്ങൾ തെന്നിമാറുന്നു
ചിറ്റാർ: തണ്ണിത്തോട് – ചിറ്റാർ റോഡിൽ ഇന്റർലോക്ക് പാകിയ ഭാഗത്ത് വാഹനങ്ങളുടെ ടയറുകൾ തെന്നിമാറുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നു. തണ്ണിത്തോട് കൂത്താടിമൺ മുതൽ നെടുന്തറ വരെയുള്ള 1.6 കിലോമീറ്റർ ദൂരമാണ് വർഷങ്ങൾക്ക് മുൻപ് ഇന്റർലോക്ക് പാകിയത്. എന്നാൽ ഘർഷണം കുറഞ്ഞ ഇന്റർലോക്കുകൾ പാകിയതുകാരണം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. കുത്തനെ ഇറക്കമുള്ള റോഡിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ടയറുകൾ തെന്നിമാറുന്നതാണ് അപകടങ്ങൾക്ക് കാരണം. ഇത് പരിഹരിക്കാൻ റോഡിൽ മണലും ടാറും ചേർന്ന മിശ്രിതം സ്പ്രേ ചെയ്യാൻ അധികൃതർ ആലോചിച്ചിരുന്നുവെങ്കിലും നടപ്പായില്ല. അധികൃതർ അടിയന്തിരമായി ഇടപെട്ട് റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ജീപ്പും സ്വകാര്യ ബസുകളുമടക്കം ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അപകടമൊഴിവാക്കുവാന്‍ ആദ്യം മുള കൊണ്ടുള്ള വേലിയാണ് അധികൃതര്‍ സ്ഥാപിച്ചിരുന്നത്. പിന്നീടാണ് ക്രാഷ് ബാരിയരുകള് സ്ഥാപിച്ചത്. പലയിടത്തും ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇത് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് നശിച്ചുപോയതും അപകട ഭീതി വര്‍ധിപ്പിക്കുന്നു. ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, വയ്യാറ്റുപുഴ ഭാഗത്തേക്കെല്ലാം നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി സഞ്ചരിക്കുന്നത്. ശബരിമല മണ്ഡല കാലത്ത് ഏറ്റവും കൂടുതല്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിക്കുന്ന പ്രധാന റോഡുമാണിത്. ഇന്റര്‍ലോക്ക് പാകിയിരിക്കുന്ന ഭാഗത്ത് ഭൂഗര്‍ഭ കേബിളുകള്‍ വഴിയാണ് വൈദ്യുതി കടന്നുപോകുന്നത്. ഇതിനാല്‍ ഇവിടെ സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതും അപകട ഭീഷണി വര്‍ധിപ്പിക്കുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം





