വാട്ടര്‍ മെട്രോ സര്‍വീസ്‌ 
ഒക്ടോബറില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാട്ടര്‍ മെട്രോ സര്‍വീസ്‌ ഒക്ടോബര്‍ ആദ്യവാരം സര്‍വീസ്‌ ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കൊച്ചി മെട്രോ റെയില്‍ എംഡി ലോക്‌നാഥ്‌ ബെഹ്റ പറഞ്ഞു. നാലു ബോട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്‌. അഞ്ചാമത്‌ ബോട്ടിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്‌. ആദ്യഘട്ടത്തില്‍ വൈപ്പിന്‍–ഹൈക്കോടതി പാതയിലാകും സര്‍വീസ്‌ നടത്തുക. കൂടുതല്‍ യാത്രക്കാരുള്ളതും രണ്ട്‌ ദ്വീപുകളെ ബന്ധിപ്പിക്കുന്നതും കൊണ്ടാണ്‌ ഇത്‌ തെരഞ്ഞെടുത്തത്‌.

നിലവില്‍ ഹൈക്കോടതി, ബോള്‍ഗാട്ടി, വൈപ്പിന്‍ ജെട്ടികളുടെ നിര്‍മാണം പൂര്‍ത്തിയായി. ഫോര്‍ട്ട്‌ കൊച്ചിയിലേത്‌ അന്തിമഘട്ടത്തിലാണ്‌. മെട്രോ റെയിലിന്റെ പേട്ട–എസ്‌എന്‍ ജങ്‌ഷന്‍ പാതയുടെ ഉദ്‌ഘാടനത്തിന്‌ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്‌. മെട്രോ രണ്ടാംഘട്ടം കാക്കനാടുവരെയുള്ള ഭൂമിയേറ്റെടുക്കല്‍, റോഡ്‌ വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ 75 ശതമാനത്തോളം പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചശേഷമാകും നിര്‍മാണം ആരംഭിക്കുകയെന്നും ലോക്‌നാഥ്‌ ബെഹ്റ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...