ശബരിമല പാതയിൽ കാട്ടാനയിറങ്ങി : തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കി എം.വി.ഡി. ഉദ്യോഗസ്ഥർ
പ്ലാപ്പള്ളി : ശബരിമല തീർത്ഥാടന പാതയിൽ പ്ലാപ്പള്ളിക്കും ളാഹയ്ക്കും ഇടയിൽ രാത്രിയോടെ കാട്ടാന റോഡിലിറങ്ങി. വനമേഖലയിൽ നിന്ന് റോഡിലേക്ക് എത്തിയ കാട്ടാന ഇതേ റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ ഉദ്യോഗസ്ഥർക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് റോഡിന്റെ ഇരുവശങ്ങളിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ സുരക്ഷിതമായ അകലത്തിൽ തടഞ്ഞുനിർത്തി. ഇതോടെ തീർത്ഥാടകരെ അപകടത്തില്‍ നിന്ന് സംരക്ഷിക്കാനായി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിഷാന്തും ഡ്രൈവർ അബീഷുമാണ് പട്രോളിംഗ് വാഹനത്തിലുണ്ടായിരുന്നത്. തീർത്ഥാടന പാതയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള സാഹചര്യത്തിൽ മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥരുടെ ജാഗ്രതയും സമയോചിതമായ ഇടപെടലും ശ്രദ്ധേയമായി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
വാഹനങ്ങളുടെ പുകപരിശോധനാ നിയമത്തിൽ വൻ മാറ്റം ; പുതിയ ബിഎസ്-VI വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ പി.യു.സി കാലാവധി
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





