Skip to content

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താന്‍ കേന്ദ്രസർക്കാരിന്റെ CEIR പോർട്ടല്‍ : തിരുവല്ല പോലീസ് അഞ്ചു ഫോണുകള്‍ കണ്ടെത്തി ഉടമകൾക്ക് കൈമാറി

തിരുവല്ല : വിവിധ സമയങ്ങളിലായി നഷ്ടപ്പെട്ട അഞ്ച് മൊബൈൽ ഫോണുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി തിരുവല്ല പോലീസ്. കേന്ദ്രസർക്കാരിന്റെ CEIR (Central Equipment Identity Register) പോർട്ടൽ പ്രയോജനപ്പെടുത്തിയാണ് സാംസങ്, ഓപ്പോ കമ്പനികളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ പോലീസ് വീണ്ടെടുത്തത്. 2023 നവംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ നഷ്ടപ്പെട്ട ഫോണുകളാണ് വിവിധ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയത്. വാങ്ങി ഒരു മാസം പോലും തികയുന്നതിനു മുമ്പേ  2023 നവംബറിൽ തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് നഷ്ടപ്പെട്ട  സാംസങ് ഫോൺ മൂന്ന് വർഷത്തിന് ശേഷം ഇടുക്കി കുമളിയിൽ നിന്നാണ് കണ്ടെത്തിയത്. 2025 മെയ് മാസത്തിൽ തിരുവല്ല റവന്യൂ ടവറിന് സമീപത്തുനിന്ന് നഷ്ടപ്പെട്ട പുതിയ ഓപ്പോ ഫോൺ ഒന്നര വർഷത്തിന് ശേഷം തിരുവനന്തപുരം വള്ളക്കടവിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നും വീണ്ടെടുത്തു. 2025 ജൂൺ 24 ന് നഷ്ടപ്പെട്ട ഓപ്പോ ഫോണും 2026 ഏപ്രിൽ 15 ന് നഷ്ടപ്പെട്ട സാംസങ് M02 ഫോണും CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് കണ്ടെത്തി.

ഫോണുകൾ ഉപയോഗിച്ചിരുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടികൾക്ക് ശേഷം ഉടമകൾക്ക് കൈമാറുകയായിരുന്നു. നഷ്ടപ്പെട്ട മൊബൈൽ ഫോണുകളുടെ IMEI നമ്പർ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ അവയുടെ ദുരുപയോഗം തടയാനും പിന്നീട് കണ്ടെത്തി വീണ്ടെടുക്കാനും സാധിക്കും. മൊബൈൽ ഫോൺ നഷ്ടപ്പെടുന്നവർ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് പോലീസ് അറിയിച്ചു. തിരുവല്ല എസ്.എച്ച്.ഓ. റിയാസിന്റെ  നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ആര്യമോൾ, എ.എസ്.ഐ. ശ്രീജിത്ത്, പോലീസ് ഉദ്യോഗസ്ഥന്‍ ദീപു എന്നിവർ വിവിധ കേസുകളിലായി ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കാൻ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും ഈ സംവിധാനം സംബന്ധിച്ച വിവരം പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. തിരുവല്ല പോലീസിന്റെ സാങ്കേതിക മികവും സമയോചിതമായ ഇടപെടലും വ്യക്തമാക്കുന്നതാണ് ഈ നേട്ടം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  2. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

  5. പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി

Share on WhatsApp

Share this story

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താന്‍ കേന്ദ്രസർക്കാരിന്റെ CEIR പോർട്ടല്‍ : തിരുവല്ല പോലീസ് അഞ്ചു ഫോണുകള്‍ കണ്ടെത്തി ഉടമകൾക്ക് കൈമാറി pathanamthittamedia.com