Skip to content

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ കടമ്പനാട് സ്വദേശി അറസ്റ്റില്‍

അടൂര്‍ : കടമ്പനാട് ഭാഗത്തുനിന്ന് മോഷണം പോയ ബൈക്ക് കൊല്ലം പോരുവഴിയിൽനിന്ന് കണ്ടെത്തിയ കേസില്‍ പ്രതിയെ പിടികൂടി ഏനാത്ത് പോലീസ്. കടമ്പനാട് മാഞ്ഞാലി തുവയൂർ സൗത്ത് സനൂജ ഭവനിൽ സത്യന്റെ  മകൻ സബീഷ് സത്യൻ (29) ആണ് അറസ്റ്റിലായത്. പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ 3.10 ഓടെയാണ് കടമ്പനാട് മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപം റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു.

സംഭവസ്ഥലത്തെയും സമീപത്തെ കടകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മോഷ്ടിച്ച ബൈക്കുമായി ഒരാൾ കടമ്പനാട്, മാഞ്ഞാലി ഭാഗങ്ങളിലൂടെ കടന്നുപോകുന്നതായി കണ്ടെത്തി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് കൊല്ലം ജില്ലയിലെ പോരുവഴി ദേവഗിരിയിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച ബൈക്കുമായി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി 2020 ൽ നൂറനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഏനാത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ.രാഹുൽ ചന്ദ്രൻ, എ.എസ്.ഐ.സോളമൻ, ഉദ്യോഗസ്ഥരായ ഷൈൻ കുമാർ, അനൂപ്, സാഗർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം

  2. ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു

  3. അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം

  4. വാഹനങ്ങളുടെ പുകപരിശോധനാ നിയമത്തിൽ വൻ മാറ്റം ; പുതിയ ബിഎസ്-VI വാഹനങ്ങൾക്ക് മൂന്ന് വർഷം വരെ പി.യു.സി കാലാവധി

  5. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

Share on WhatsApp

Share this story

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ കടമ്പനാട് സ്വദേശി അറസ്റ്റില്‍ pathanamthittamedia.com