അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി : പഴവങ്ങാടി പഞ്ചായത്തില്‍ ജെ.എൽ.ജി. ഗ്രൂപ്പുകൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു
റാന്നി : വീട്ടുവളപ്പില്‍ പോഷകസമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്ത് ഭക്ഷ്യ സുരക്ഷയും പച്ചക്കറി സ്വയംപര്യാപ്തതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായി പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള ജെ.എൽ.ജി. (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ഗ്രൂപ്പുകൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിർവഹിച്ചു. കുടുംബശ്രീയുടെ കാർഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും വനിതാ കർഷകരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. വീടുകളിലും ലഭ്യമായ സ്ഥലങ്ങളിലും പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യുന്നതിലൂടെ കുടുംബങ്ങൾക്ക് സുരക്ഷിതവും ശുദ്ധവുമായ ഭക്ഷ്യോത്പ്പന്നങ്ങൾ ലഭ്യമാക്കാനും വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കഴിയും.
ജെ.എൽ.ജി. ഗ്രൂപ്പുകളിലൂടെ കൂട്ടായ കൃഷി പ്രോത്സാഹിപ്പിക്കുന്നത് വനിതകൾക്ക് കാർഷിക മേഖലയിലെ വരുമാനമാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക കാർഷിക ഉത്പാദനം വർധിപ്പിക്കുന്നതിനും സഹായകരമാകും. കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനൊപ്പം പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ പ്രാധാന്യമർഹിക്കുന്നു. പഴവങ്ങാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കെ.ടി.ഉഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, സ്ഥിരം സമിതി അധ്യക്ഷ മോളി മാത്യു, പഞ്ചായത്ത് അംഗം പ്രിയ ഷാജി, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ഗീതാ രാജപ്പൻ, ആർ.പി. ബിബി എന്നിവർ സംസാരിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതകളെ കാർഷിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുകയും പ്രാദേശിക തലത്തിൽ പച്ചക്കറി ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലവും കാർഷിക സ്വയംപര്യാപ്തതയും വളർത്തിയെടുക്കാൻ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി ലക്ഷ്യമിടുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
പത്മജയ്ക്ക് പരവതാനി വിരിച്ച് കോണ്‍ഗ്രസ് – രാഹുല്‍ മാങ്കൂട്ടം ഇപ്പോഴും പുറത്ത് ; കോൺഗ്രസിന്റെ ഇരട്ടനീതി ചർച്ചയാകുന്നു!
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു





