എരുമേലിയിൽ വീണ്ടും കഞ്ചാവ് വേട്ട : നാല് യുവാക്കൾ അറസ്റ്റില്‍
എരുമേലി : എരുമേലി മേഖലയിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കി പോലീസ്. കരിങ്കല്ലുമ്മൂഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ 150 ഗ്രാം കഞ്ചാവുമായി നാല് യുവാക്കളെ ഡാൻസാഫ് സംഘവും തൂഫാൻ സ്ക്വാഡും ചേർന്ന് പിടികൂടി. പിടിയിലായവരിൽ രണ്ടുപേർ കരിങ്കല്ലുമ്മൂഴി സ്വദേശികളാണ്. കരിങ്കല്ലുമ്മൂഴി പടിഞ്ഞാറെതടത്തിൽ വീട്ടിൽ അരോമൽ സജി ഉണ്ണി (26), കടവുംകൽ വീട്ടിൽ സാജൻ ജോൺസൺ (28), ചരള വലിയപുരയ്ക്കൽ വീട്ടിൽ നിയാസ് നിസാർ (28), കോട്ടയം നാട്ടകം പുത്തൻപാലം പാറപ്പറമ്പിൽ വീട്ടിൽ നന്ദു സുരേഷ് കണ്ണൻ (26) എന്നിവരാണ് അറസ്റ്റിലായത്. എരുമേലിയിലും സമീപ പ്രദേശങ്ങളിലും യുവാക്കൾക്കിടയിൽ കഞ്ചാവിന്റെയും മറ്റ് ലഹരിമരുന്നുകളുടെയും ഉപയോഗം വർധിക്കുന്നത് വലിയ ആശങ്കയാകുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയിൽ നിന്ന് നിരവധി പേരാണ് ലഹരി മരുന്നുകളുമായി പോലീസിന്റെ പിടിയിലാകുന്നത്. പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ മാസം പൊൻകുന്നത്തുനിന്ന് 36 കിലോ കഞ്ചാവുമായി എരുമേലി സ്വദേശികളെ പിടികൂടിയിരുന്നു. മേഖലയിലേക്ക് ഇത്രയധികം കഞ്ചാവ് എത്തുന്നതിന് പിന്നിലെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. എരുമേലിയിലും പരിസരപ്രദേശങ്ങളിലും ലഹരിമരുന്ന് വിരുദ്ധ പരിശോധനകൾ ശക്തമായി തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി വിതരണ സംഘങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


