തൃശ്ശൂരിൽ വീടുകയറി ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കും പരുക്ക്
തൃശ്ശൂർ: കല്ലൂരിൽ സംഘത്തിൻറെ വീടുകയറി ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനും കുടുംബാംഗങ്ങൾക്കും പരുക്ക്. തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളി വളപ്പിലിൻ്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പ്രിന്റോ സഹോദരൻ റിജോ അമ്മ മേരീസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വീടിനുള്ളിൽ കയറിയ പ്രതികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇത് കണ്ടുവന്ന റിന്റോയുടെ സഹോദരൻ റിജോയെ വാഹനത്തിന്റെ താക്കോൽ കൊണ്ടും ഇരിക്കട്ടെ കൊണ്ടും കണ്ണിൽ ഇടിച്ചു. സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ സഹോദരൻ റിന്റോയെ റോഡിലിട്ട് ഇവർ മർദ്ദിക്കുകയായിരുന്നു.
നിലവിളി കേട്ട സമീപവാസികൾ എത്തിയ ഉടനെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയിൽ രക്ഷപെട്ടു. പ്രതികളിൽ ഒരാളായ സമീപവാസിയെ പോലീസ് പിന്നീട് പിന്തുടർന്നാണ് പിടികൂടിയത്. ഇവർ കഞ്ചാവ് വില്പന നടത്തുന്ന വിവരം പ്രിന്റോ പോലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുതുക്കാട് പോലീസ് അറിയിച്ചു. ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്ക് പരുക്കേറ്റ അമ്മ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തിൽ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മദ്യനയത്തിൽ യുഡിഎഫിന്റെ യു-ടേൺ ; പറഞ്ഞതെല്ലാം വിഴുങ്ങി സർക്കാർ പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
-
സർക്കാർ ആശുപത്രികളില്‍ മിന്നൽ പരിശോധനയിലൂടെ വീഴ്ചകൾ കണ്ടെത്തി അടിയന്തിര നടപടി ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ
-
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിന് ഇളവ്
Most read
-
ഇടത് അനുകൂല പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ പിരിച്ചുവിട്ടു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി ; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം
-
ഡ്യൂട്ടിയില്ലാതെ മുഖ്യമന്ത്രിയുടെ മുറിയില്‍ പ്രവേശിച്ചതിന് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
-
പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പദ്മിനിയും ; ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയെന്ന് പദ്മിനി


