ഗൂഗിൾ പ്ലേ സ്റ്റോറിൽ അഞ്ച് ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്ത വ്യാജ വാട്സ്ആപ്പ് കണ്ടെത്തി
ന്യൂയോർക്ക്: ഗൂഗിൾ പ്ലേ സ്റ്റോറിൽ അഞ്ച് ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്ത വ്യാജ വാട്സ്ആപ്പ് കണ്ടെത്തിയതായി റിപ്പോർട്ട്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വ്യാജ ആപ്പ് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് അൻഡ്രോയിഡ് അതോറിറ്റി ഇത് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ആഗ്മന്റ് അസറ്റ്സ് സല്ലു എന്ന ഡെവലപ്പർ റിലീസ് ചെയ്ത വാട്ട്സ്ആപ്പ് മെസഞ്ചർ എന്ന പേരിലാണ് ഈ വ്യാജ ആപ്പുള്ളത്. ഒറിജിനൽ ആപ്പിന്റെ ഐക്കൺ, സ്ക്രീൻഷോട്ടുകൾ എന്നിവ കൃത്യമായി അനുകരിച്ചാണ് ഈ വ്യാജ ആപ്പ് രൂപീകരിച്ചിരിക്കുന്നത്. അതേസമയം വാട്ട്സ്ആപ്പ് എൽഎൽസിയുടെ യഥാർത്ഥ വാട്സ്ആപ്പ് 10 ശതകോടിയിലധികം പേർ ഡൗൺലോഡ് ചെയ്യുകയും 246 ദശലക്ഷത്തിലധികം റിവ്യൂകളും എഡിറ്റേഴ്സ് ചോയ്സ് എന്ന ബാഡ്ജും ഉണ്ട്.
പൊതുജനങ്ങളുടെ റിവ്യൂകളും മുന്നറിയിപ്പുകളും കാണാതിരിക്കാൻ ഈ വ്യാജ ആപ്പ് ഗൂഗിൾ പ്ലേയുടെ ഏർലി ആക്സസ് പ്രോഗ്രാം ഉപയോഗിച്ചിട്ടുണ്ടെന്നാണ് അൻഡ്രോയിഡ് അതോറിറ്റിയുടെ സംശയം. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് അതിന്റെ ഡെവലപ്പർ പേര് വാട്ട്സ്ആപ്പ് എൽഎൽസി എന്ന് തന്നെയാണെന്ന് ഉറപ്പുവരുത്തുക. വ്യാജ ആപ്പാണ് ഡൗൺലോഡ് ചെയ്തതെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ അത് അൺഇൻസ്റ്റാൾ ചെയ്യുകയും ആപ്പിന് നൽകിയ പെർമിഷനുകൾ പരിശോധിക്കുകയും ചെയ്യണം. അക്കൗണ്ട് വിവരങ്ങളോ വെരിഫിക്കേഷൻ കോഡുകളോ ആപ്പിൽ നൽകിയിട്ടുണ്ടെങ്കിൽ വാട്ട്സ്ആപ്പ് അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുക, കൂടാതെ രജിസ്ട്രേഷൻ കോഡുകൾ ആരോടും പങ്കുവെക്കാതിരിക്കുക.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Tech
MoreMost read
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തുമെന്ന് മന്ത്രി കെ മുരളീധരൻ ; 335 ആംബുലൻസുകൾ നിരത്തിലേക്ക്





