പാങ്ങാപ്പാറ അഭിരാം കൊലക്കേസ് ; നിർണായക തെളിവുകൾ കണ്ടെത്തി
തിരുവനന്തപുരം : ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പറമ്പിലെ കിണറ്റിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതി ഉമറാണ് ഇവ കിണറ്റിൽ ഉപേക്ഷിച്ചത്. കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവയെല്ലാം. കൊലപാതകം നടന്ന് പതിനെട്ടാം ദിവസമാണ് ബെൽറ്റും മൊബൈൽ ഫോണും പോലീസ് കണ്ടെടുക്കുന്നത്. പലതവണ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവുകൾ ഒളിപ്പിച്ചത് എവിടെയെന്ന് പറയാൻ പ്രതികൾ കൂട്ടാക്കിയില്ല. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തെളിവുകൾ ഒളിപ്പിച്ചത് എവിടെയെന്ന് രണ്ടാം പ്രതി ഉമർ വെളിപ്പെടുത്തിയത്. മൊബൈൽ ഫോണും ബെൽറ്റും കൊലപാതകം നടന്ന പറമ്പിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നായിരുന്നു മൊഴി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
മയിൽപീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി
-
പാർട്ടിയിലെ കാര്യങ്ങൾ പത്രം വായിച്ചറിയേണ്ട ഗതികേട് ; ഉണ്ണിത്താൻ തന്റെ മറുപടി പോലും അർഹിക്കുന്നില്ലെന്നും അഡ്വ.അടൂർ പ്രകാശ്
-
യുഡിഎഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
Most read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി


