അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

ചേർത്തല: ബാറിലിരുന്ന് മദ്യപിച്ച വിവരം വീട്ടിൽ അറിയിച്ചതിലുള്ള വിരോധം കാരണം അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വാരണം ഷാൻ നിവാസിൽ ഷാനിനെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കുമാരി ലക്ഷ്മി എസ് ശിക്ഷിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ വേഗത്തിൽ വീട്ടിൽ അഭിലാഷിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ. 2018 ഡിസംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുത്തനമ്പലം റോഡിൽ കേളോത്ത് ജങ്ഷന് സമീപത്തെ കല്യാണവീട്ടിൽ പോയ അഭിലാഷിനെ അവിടെയെത്തിയ പ്രതി മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിചയത്തിലുള്ള യുവാക്കൾ ബാറിലിരുന്ന് മദ്യപിക്കുന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചതിനുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നാണ് കേസ്.

മുഹമ്മ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്ന ഗിരീഷ്, സുഖലാൽ എന്നിവരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. മുഹമ്മ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ടോൾസൻ പി ജെ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 27 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിച്ചു. കോടതി വിചാരണ നടപടികൾ സബ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ ഏകോപനം നടത്തി. അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ രാധാകൃഷ്ണൻ ജി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...