Skip to content

ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള ടാങ്കർ കപ്പലിനു നേരെ നടന്ന മിസൈൽ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു

മസ്കത്ത് : ഹോർമുസ് കടലിടുക്കിൽ, 24 ഇന്ത്യൻ നാവികരുണ്ടായിരുന്ന പനാമ പതാകയുള്ള ടാങ്കർ കപ്പലിനു നേരെ നടന്ന മിസൈൽ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തെ തുടർന്ന് ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ‘എം.ടി. താര ഗ്യാസ്’എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒമാനിലെ ഖസബിൽ എത്തിച്ചു. പരിക്കേറ്റ രണ്ട് ഇന്ത്യൻ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമാൻ അധികൃതരുമായി സഹകരിച്ച് ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

രക്ഷാപ്രവർത്തനങ്ങളിൽ ഒമാൻ നൽകിയ അടിയന്തര സഹായത്തിന് ഇന്ത്യ നന്ദി അറിയിച്ചു. മേഖലയിലെ കപ്പലുകൾക്ക് നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ സിവിലിയൻ നാവികർക്ക് ഗുരുതരമായ ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ജലപാതകളിലൂടെയുള്ള കപ്പൽ ഗതാഗതവും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. “ഞങ്ങളുടെ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി, ഞങ്ങൾ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. കൂടാതെ കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്യുന്നു,” മന്ത്രാലയം അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  2. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  3. അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു

  4. ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ

  5. ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി

Share on WhatsApp

Share this story

ഹോർമുസ് കടലിടുക്കിൽ പനാമ പതാകയുള്ള ടാങ്കർ കപ്പലിനു നേരെ നടന്ന മിസൈൽ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു pathanamthittamedia.com