വണ്ടൂരിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് മോഷണം ; കവർന്നത് 24 പവൻ സ്വർണം
മലപ്പുറം: വീട് കുത്തിത്തുറന്ന് 24 പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും കവര്‍ന്നു. വണ്ടൂര്‍ വാളോരിങ്ങലില്‍ അഡ്വ. ഹുസൈന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. എറണാകുളത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് ഹുസൈനും കുടുംബവും ഈ മാസം 14ന് രാവിലെ പോയിരുന്നു. വീട്ടില്‍ ആളില്ലാത്ത സാഹചര്യം മുതലെടുത്ത മോഷ്ടാക്കള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതിന് പുറമെ 4,000 രൂപയും നഷ്ടപ്പെട്ടു. ഹുസൈന്റെ സഹോദരന്‍ ഖാലിദ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടതിനെ തുടര്‍ന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് വണ്ടൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ചു. വീടിന്റെ പരിസരവും മോഷണം നടന്ന മുറികളും പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബം വീട്ടിലില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
ബിജെപി വിടാനൊരുങ്ങി പത്മജ വേണുഗോപാൽ
-
അമ്പലപ്പുഴ പുറക്കാട്ട് ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണ ശ്രമം വിദേശത്തിരുന്ന് വീട്ടുടമ പൊളിച്ചു
-
ക്വാഡ് ഉച്ചകോടിയിൽ സ്ഥാനം അടയാളപ്പെടുത്താൻ തറയിൽ പതിച്ച ഇന്ത്യൻ പതാക കാർഡ് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി





