ഉത്തര്‍ പ്രദേശില്‍ കൊലക്കേസ് പ്രതിയെ പോലീസ് വധിച്ചു ; ബന്ദികളാക്കിയ 23 കുട്ടികളെ രക്ഷപ്പെടുത്തി
ഫറൂഖാബാദ് : ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ വീട്ടിൽ ബന്ദികളാക്കിയ 23 കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ പോലീസ് വധിച്ചു. എട്ട് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് പോലീസും ഭീകര വിരുദ്ധ സേനയും ചേർന്ന് കുട്ടികളെ രക്ഷപെടുത്തിയത്. 10 മണിക്കൂറിൽ അധികമാണ് പ്രതി സുഭാഷ് ബഥം കുട്ടികളെ തോക്കിൻ മുനയിൽ നിർത്തിയത്. തോക്കും ഗ്രനേഡും ഉൾപ്പടെയുള്ള ആയുധങ്ങൾ കൈവശം ഉണ്ടായിരുന്ന ഇയാളെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് പോലീസ് ആദ്യം നടത്തിയത്. എന്നാലിത് പരാജയപ്പെട്ടതോടെ പ്രത്യേക ഓപ്പറേഷനിലൂടെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടികൾ എല്ലാവരും സുരക്ഷിതരാണെന്ന് യുപി ഡിജിപി ഒപി സിംഗ് പറഞ്ഞു.
ഒരു കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബഥം അടുത്തിടെയാണ് പരോളിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി സമീപത്തുള്ള കുട്ടികളെ ഇയാൾ വീട്ടിലേക്ക് ക്ഷണിച്ചു. തുടർന്ന് വീട്ടിൽ എത്തിയ കുട്ടികളെയും ഭാര്യയേയും സുഭാഷ് ബഥം തോക്കിന്‍ മുനയില്‍ നിർത്തി ബന്ദികൾ ആക്കുകയായിരുന്നു. നേരം ഏറെ വൈകിയിട്ടും കുട്ടികൾ തിരിച്ചെത്താതായതോടെ പരിസരത്തുള്ളവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന് പുറത്ത് തടിച്ച് കൂടിയവർക്ക് എതിരെയും സുഭാഷ് ബഥം വെടിയുതിർത്തിരുന്നു. കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന സുഭാഷ് ബഥം വലിയ മാനസിക സംഘർഷം അനുഭവിച്ചിരുന്നു. ഇതാകാം പ്രതിയെ ഇത്തരം കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ് സംഘത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ചേരാനെല്ലൂര്‍ വാഹന അപകടം ; ജഡ്ജിയുടെ 17കാരനായ മകന് ജാമ്യം , വാഹന ഉടമയ്‌ക്കെതിരെ കേസ് എടുക്കും
-
യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ
-
അതിശക്തമായ ചുഴക്കാറ്റ് മുന്നറിയിപ്പ് ; 140 കി.മി വേഗതയിൽ കരതൊടാൻ സാധ്യത ; ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറി
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തയാൾ പോക്സോ കേസിൽ അറസ്റ്റിൽ
-
മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യം





